Everything you need to know
This blogs is intend to list some of the commonly quoted untraceable/doubtful/fabricated/extremely weak narrations spread in our Ummath and to identify the authenticity and references of some of the hadith/history .
"Whoever tells lies about me deliberately, let him take his place in Hell.” Prophet Muhammad (ﷺ) (Bukhari)
Blog 1. Fabricated/Doubtful/Extremely Weak Narration - Here you will find the narration which are classified as Fabricated or Doubtful or Extremely Weak by great Islamic legendary scholar/various Fatwa department across the world with the fatwa links. It is highly recommended to avoid quoting such narration until further verification and authentication from Ulama.
Blog 2. Untraceable Narration - Here you will find the narration which are untraceable in primary/secondary islamic source with strong/weak sanad after strong research. If anyone found its references and authenticity with sahih/hasan/weak isnad kindly inform to correct. It is better to avoid quoting such narration until its authentication.
Blog 3 . Authentic Narration - Here you will find the narration which are sahih/hasan grade to learn and practice in our life. Here weak (Daif) narration will only mention in the case of Fadhahil/Targheeb/motivation/historical matter.
Blog 4. Ambiguous Narration - Here you will find the narration which are ambiguous in nature. This narrations are open to more than 1 interpretation (Sahih/Hasan/Daif/Daif Jiddan/Mawduh) by various scholars in order to understand and accept the different opinion present in our Ummath.
Note - This is an humble attempt to serve the Ummath in the field of authenticity and verification by utilising research of lots of mufti/ulamas websites, fatwa sites, blogs, various hadith & history books. If any mistakes noticed, don't hesitate to inform. I have spent literally few years to collect all these details and don’t want it to results any negative impact on anyone. Any corrections or suggestions are always welcome.
Blog Index (Click + to get each 20 set)
- ഒരാൾക്ക് ഹജ്ജിനു വേണ്ടി പുറപ്പെടാൻ അല്ലാഹുവിൻറെ കരുണയുടെ ഒരു നോട്ടം മതി. എന്നാൽ അല്ലാഹുവിൻറെ മാർഗത്തിൽ പുറപ്പെടാൻ അല്ലാഹുവിൻറെ 70 കരുണയുടെ നോട്ടങ്ങൾ വേണം?
- ദീനിന്റെ മാർഗത്തിൽ പുറപ്പെട്ട ഒരാളുടെ ദുആ ബനു ഇസ്രായേലിൽ പെട്ട പ്രവാചകന്മാരുടെ ദുആ പോലെ അല്ലാഹു ഖബൂൽ ആക്കുന്നതാണ്?
- ഒരാൾ അല്ലാഹുവിൻറെ മാർഗത്തിൽ വെക്കുന്ന ആദ്യ ചുവടിൽ തന്നെ അല്ലാഹു അയാളുടെ മുഴുവൻ പാപങ്ങളും പൊറുത്തു കൊടുക്കുന്നതാണ്?
- Alqama(R) who was unable to recite the shahada before death-മരണത്തിന് മുമ്പ് ശഹാദത്ത് ചൊല്ലാൻ കഴിയാതിരുന്ന അൽഖമ(റ)?
- ആയിഷ(റ) നബി(സ)യോട് പറഞ്ഞു. ഞാൻ വലിയ സന്തോഷത്തിലാണ് കാരണം ഞാൻ അല്ലാഹുവിൻറെ റസൂലിൻറെ വീട്ടിലാണ്അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഈ വീടായിരിക്കുമല്ലോ. അപ്പോൾ നബി(സ) പറഞ്ഞു. ഒരിക്കലുമല്ല ആയിഷ, അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ദീനിന്റെ മാർഗത്തിൽ പുറപ്പെട്ട ഒരാളുടെ വീടാണ്?
- ജിബ്‌രീൽ(അ) നബി(സ)യുടെ അടുക്കൽ വന്നു പറഞ്ഞു,എനിക്ക് ആകാശത്തുനിന്നും പെയ്യുന്ന മഴയുടെ മഴത്തുള്ളികളുടെ എണ്ണം,ലോകത്തുള്ള മുഴുവൻ മരങ്ങളുടെയും ഇലകളുടെ എണ്ണം,ലോകത്തുള്ള മുഴുവൻ മണൽത്തരികളുടെയും എണ്ണം എണ്ണിത്തിട്ടപ്പെടുത്താൻ കഴിയും. പക്ഷേ ഒരാൾ അല്ലാഹുവിൻറെ മാർഗത്തിൽ ഇഹലാസോടു ചെയ്യുന്ന ഒരമലിന്റെ പ്രതിഫലം എനിക്ക് കണക്കാക്കാൻ സാധിക്കുകയില്ല?
- നബി(സ) കുഞ്ഞുങ്ങളായ ഹസൻ ഹുസൈൻ കരയുന്നത് കണ്ടിട്ട് ഫാത്തിമ(റ)ട് മുലപ്പാൽ കൊടുക്കാൻ പറയുകയും ദാരിദ്ര്യം കാരണമായി മുലപ്പാൽ വറ്റിപ്പോയെന്ന് ഫാത്തിമ(റ) മറുപടി പറയുകയും ചെയ്ത സംഭവം?
- അബൂബക്കർ(റ) മഴയുള്ള ഒരു സന്ദർഭത്തിൽ ഒരു മലയിലേക്ക് ഒരാൾ കയറാൻ ശ്രമിക്കുകയും വീഴുകയും ചെയ്യുന്നതായി കണ്ടു. അത് നബി(സ) ആയിരുന്നു. കാരണം അന്വേഷിച്ചപ്പോൾ ആ മലയുടെ മറുവശത്ത് ഒരു സംഘം എത്തിച്ചേർന്നിട്ടുണ്ടെന്നും അവരിലേക്ക് ദീൻ എത്തിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത് എന്നും മറുപടി പറഞ്ഞ സംഭവം?
- ശക്തമായ മഴയുള്ള ഒരു ദിവസം അബൂജഹലിന്റെ വീടിൻറെ വാതിൽ ആരോ മുട്ടുന്നതായി കേട്ടു. ഈ അവസ്ഥയിൽ വന്നത് ആരായിരുന്നാലും അയാളുടെ ആവശ്യം ഞാൻ പൂർത്തീകരിച്ചു കൊടുക്കും എന്ന് പറഞ്ഞു വാതിൽ തുറക്കുമ്പോൾ നബി(സ)ആയിരുന്നു അത്.നബി(സ) അയാളെ ക്ഷണിക്കുകയും അബൂജഹല വാതിൽ അടയ്ക്കുകയും ചെയ്ത സംഭവം?
- നബി(സ) ഇസ്രാ-മിഅ്റാജിന്റെ രാത്രിയിൽ പോകുന്ന സമയത്ത് കുറച്ചു കാര്യങ്ങൾ മുകളിലേക്ക് പോകുന്നതായും കുറച്ചു കാര്യങ്ങൾ താഴേക്ക് വരുന്നതായും കണ്ടു ഇതിനെക്കുറിച്ച് ജിബ്രീലി(അ)നോട് ചോദിച്ചപ്പോൾ ഉമ്മത്തിങ്ങളുടെ അമലുകളാണ് മുകളിലോട്ട് പോകുന്നതെന്നും അല്ലാഹുവിന്റെ തീരുമാനങ്ങളാണ് താഴേക്ക് വരുന്നത് എന്ന് പറയുകയുണ്ടായി?
- ഉമർ(റ) ദീനിന്റെ മജ്‌ലിസിന് ശേഷം ഞാൻ ഇന്ന് ധാരാളം നന്മകൾ സമ്പാദിച്ചു, തിന്മകളെ എല്ലാം നന്മകളായി മാറ്റപ്പെട്ടു എന്നും പറയുമായിരുന്നു?
- ദീനിന്റെ മജ്ലിസിന്റെ തുടക്കത്തിൽ പറയുന്ന ഒരു അമൽ കബൂൽ ആയതിന്റെ ലക്ഷണമാണ് അതിനുശേഷം മറ്റൊരു അമൽ ചെയ്യാനുള്ള തൗഫീഖ് കിട്ടുക എന്നത്. ഉദാഹരണമായി നമസ്കാരത്തിന് ശേഷം ദീനിന്റെ മജ്‌ലിസിൽ ഇരിക്കാനുള്ള തൗഫീഖ് കിട്ടുക. നമുക്ക് ഒരു അമലും ഖബൂലായത് അറിയാൻ സാധിക്കുകയില്ലല്ലോ?
- ഉസ്മാൻ(റ)വിന്റെ വീട്ടിലേക്ക് ഒരു സഹാബി സമ്പത്ത് അഭ്യർത്ഥിച്ചുകൊണ്ട് പോവുകയും അദ്ദേഹം ഉസ്മാൻ(റ)വിന്റെ വീട്ടിലെത്തിയ സന്ദർഭത്തിൽ ഉസ്മാൻ(റ) വിളക്കിന്റെ തിരി കൂടി പോയ കാരണത്താൽ ഭാര്യയെ ശകാരിക്കുന്നതായി കണ്ടു. ഇത് കണ്ട് അദ്ദേഹം തിരികെ പോകുമ്പോൾ ഉസ്മാൻ(റ)അദ്ദേഹത്തെ തിരികെ വിളിക്കുകയും സമ്പത്ത് കൊടുക്കുകയും ചെയ്തു?
- നബി(സ) ഒരിക്കൽ മസ്ജിദ് നബവിയിൽ എത്തിയപ്പോൾ സഹാബാക്കൾ എല്ലാം ഓരോരോ ഹൽക്കകളിലായി അമലുകളിൽ മുഴുകിയിരിക്കുന്നതായി കണ്ടു. ഒരു സഹാബി മാത്രം ഒറ്റയ്ക്കായി ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്നതായി കണ്ടു. അദ്ദേഹത്തോട് കാര്യം തിരക്കിയപ്പോൾ ഉമ്മത്തിന്റെ ചിന്തയിൽ ആയി ഇരുന്നതായിരുന്നു എന്ന് പറഞ്ഞു. നബി(സ)മറ്റ് സഹാബാക്കളോട് വിളിച്ചുപറഞ്ഞു എല്ലാവരെക്കാളും പ്രതിഫലം ഈ സഹാബി കരസ്ഥമാക്കിയിരിക്കുന്നു?
- അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്(റ) ഒരു സൽക്കാരം ഒരുക്കി എല്ലാവരെയും ക്ഷണിച്ചു. ഒരു സ്വഹാബി മാത്രം പങ്കെടുത്തില്ല അതിനെക്കുറിച്ച് നബി(സ)അദ്ദേഹത്തോട് ചോദിച്ചപ്പോൾ നബി(സ)യുടെ വഫാത്തിന് ശേഷം അവസ്ഥ എന്തായി തീരും എന്ന ചിന്തയിൽ ആയിരുന്നു എന്നു മറുപടി പറഞ്ഞു. അപ്പോൾ നബി(സ)മറ്റുള്ളവരോട് പറഞ്ഞു അബ്ദുറഹ്മാനി(റ)നേക്കാൾ കൂടുതൽ പ്രതിഫലം ഇദ്ദേഹം കരസ്ഥമാക്കി?
- രാത്രികളിൽ നബി(സ)ബിലാൽ(റ)വിന്റെ അടുത്ത് പോവുകയും അദ്ദേഹത്തിനു ഈത്തപ്പഴത്തിന്റെ കുരു അരച്ചു കൊടുക്കുകയും ബിലാലി(റ)ന് ഉറങ്ങാൻ വേണ്ടിയുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. ഈ ഖിദ്മത്തുകൾ കാരണമായി ബിലാൽ(റ) ഈമാൻ സ്വീകരിച്ചു?
- ഒരാളോട് നന്മ ഉപദേശിച്ചാൽ അള്ളാഹു ഒരു ഹൂറിയെ കല്യാണം കഴിച്ചു നൽകും എന്ന് പറയപ്പെടുന്ന ഹദീസ്?
- ഒരു നാട്ടിൽ അള്ളാഹു ശിക്ഷ ഇറക്കാൻ ഉദ്ദേശിച്ചത് ദഅവത്ത് നടക്കുന്നതിന്റ പേരിൽ മാറ്റിവക്കപെടുന്നു എന്ന ഹദീസ്?
- അല്ലാഹുവിനെപ്പറ്റി ഒരു വാക്ക് പറഞ്ഞാൽ ഒരു വർഷം ഇബാദത്ത് ചെയ്ത കൂലി കിട്ടും എന്ന് മൂസാ(അ) നോട് പറയപ്പെട്ട സംഭവം?
-
ദഅവത്തിന്ന് പുറപ്പെടുന്ന ആളുകളെ നോക്കി"കിയാമം നാൾ ആയിട്ടില്ല അല്ലാഹുവിന്റെ വഴിയിൽ ആളുകൾ പോകുന്നു " എന്ന് മലകൾ വിളിച്ചു പറയുന്ന ഹദീസ്?
- ദഅവത്തിന്ന് വേണ്ടി പുറപ്പെടുന്ന സമയത്തു ആ ഭൂമി 'ആളുകൾ അല്ലാഹുവിന്റെ പാതയിൽ എന്റെ മുകളിലൂടെ നടക്കുന്നു' എന്ന് പറഞ്ഞു, മറ്റു സ്ഥലത്തിന്റെ മേൽ അഭിമാനം കൊള്ളുന്നു എന്ന് പറയ്യുന്ന ഹദീസ്?
- ദഅവത്തിന്റ വഴിയിൽ പുറപ്പെടുമ്പോൾ ഓരോ ചുവടും കാരണം,700 നന്മ എഴുതപ്പെടും 700 തിന്മകൾ മായ്ക്കപ്പെടും എന്ന് പറയപ്പെടുന്ന ഹദീസ്?
- ഒരു "സുബ്ഹാനള്ളാ" കൂടുതൽ പറഞ്ഞതിന്റ പേരിൽ ഒരു സ്വർഗ്ഗവാസി തിരിഞ്ഞ് കിടന്നപ്പോൾ മറ്റേ സ്വർഗ്ഗവാസിക്ക് സുഗന്ധം അടിച്ചു വീശിയ ഹദീസ്?
- ഉറങ്ങാൻ കിടക്കുന്ന സമയത്ത് ആയത്തുൽ കുർസി രണ്ടു പ്രാവശ്യം ഓതിയാൽ രണ്ടു മലക്കും മൂന്നു പ്രാവശ്യം ഓതിയാൽ ഒരു കൂട്ടം മലക്കുകൾ അല്ലെങ്കിൽ അള്ളാഹു തന്നെ അവന്റ ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് പറയപ്പെടുന്ന സംഭവം?
- ബിലാൽ(റ) പറഞ്ഞു എന്ന് പറയുന്ന ഈ ആശയത്തിൽ വരുന്ന വാക്കുകൾ.. "അള്ളാഹു ഹിദായത് സ്വന്തം ഉത്തരവാദിത്തത്തിൽ നൽകിയത് കൊണ്ടാണ് എനിക്ക് കിട്ടിയത്. നബിയുടെ കയ്യിൽ ആയിരുന്നേൽ ഈ അടിമയായ ബിലാലിന് എങ്ങനെ കിട്ടാനാണ്"?
- അബൂബക്കർ(റ) ഇസ്ലാം സ്വീകരിച്ച സമയത്ത് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നബി(സ) തങ്ങളോട് ചോദിച്ചപ്പോൾ "ഞാൻ എന്താണോ ചെയ്യുന്നത് അത് തന്നെ ചെയ്യുക" (അതായത് എന്റെ ജോലി തന്നെ ആണ് നിന്റെ ജോലി) എന്ന് നബി(സ)പറഞ്ഞു എന്ന് പറയുന്ന ഹദീസ്?
- തബുക്ക് യാത്രയിൽ സ്വഹാബാക്കൾ വിട്ടിട്ട് പോയ പാകമായ ഈത്തപ്പഴങ്ങൾ ഒന്ന് പോലും പാഴാകാതെ മലക്കുകളെ വച്ച് അള്ളാഹു സംരക്ഷിച്ചു എന്ന് പറയപ്പെടുന്ന രീതിയിൽ ഉള്ള രിവായത്?
- ഒരാൾ സ്വലാത്ത് ചൊല്ലിയാൽ അതിന്റ പ്രതിഫലം ഖിയാമത് നാളിൽ ആർക്കും അവന്റെ തിന്മയുടെ പേരിൽ വീതിച്ചു കൊടുക്കപ്പെടുകയില്ല മറിച്ച് അത് അവന്റ കിതാബിൽ തന്നെ ഉണ്ടാകും എന്ന് പറയപ്പെടുന്ന ഹദീസ്?
- ഇഖ്‌ലാസ് ഇല്ലാതെ സ്വലാത്ത് ചൊല്ലിയാലും അത് സ്വീകരിക്കും എന്ന് പറയപ്പെടുന്ന ഹദീസ്?
- സ്വാഹാബാക്കൾ സദസ്സിൽ ചേർന്ന് ഇരുന്നപ്പോൾ അവരുടെ തലയുടെ മുകളിൽ ഷീറ്റ് വിരിക്കപ്പെട്ടാൽ അതിൽ കുഴികൾ ഉണ്ടാകില്ല എന്ന് പറയപ്പെടുന്ന സംഭവം?
- ഒരു സഹാബിയെ ഒരു രാജാവ് പിടിച്ചു, അദ്ദേഹത്തെ ഇസ്ലാമിൽ നിന്ന് മുർതദ്ദാക്കാൻ പരിശ്രമം നടത്തി, നടന്നില്ല അവസാനം ഒരു സുന്ദരി ആയ സ്ത്രീ യെ അദ്ദേഹത്തിന്റെ അടുക്കൽ രാത്രി താമസിപ്പിച്ചു.. രാവിലെ ആ സ്ത്രീ പറഞ്ഞു ഇത് മനുഷ്യൻ അല്ല.... എന്ന് പറഞ്ഞു ഓടിപ്പോയി.. ഈ സംഭവം.?
- ഉറങ്ങാൻ കിടക്കുമ്പോ ദിക്ർ ചെയ്തു കൊണ്ട് കിടന്നു ഉറങ്ങിപ്പോയാൽ മലക്കുകൾ നന്മ എഴുതുന്നത് നിർത്തും. അപ്പൊ അല്ലാഹ് ചോദിക്കും എന്താ എഴുത് നിർത്തിയത്.... മലക്കുകൾ ദാസൻ ഉറങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവന് ഉറക്കം കൊടുത്തത് ഞാൻ ആണ് അതുകൊണ്ട് ഉണരും വരെ നന്മ എഴുതാൻ അല്ലാഹ് പറഞ്ഞു എന്ന് പറയുന്ന ഹദീസ്?
- ഒരു സഹാബി വീട്ടിൽ ദാരിദ്ര്യം ആണെന്ന് പറഞ്ഞു.നബി(സ) വാതിലിൽ കർട്ടൻ ഇടാൻ പറഞ്ഞു. അത് വഴി നിസ്ക്കാരം ഇല്ലാത്ത ആളുടെ നോട്ടം തടയപ്പെട്ടു, ദാരിദ്ര്യം മാറി എന്ന് പറയപ്പെടുന്ന ഹദീസ്?
- കുടുംബത്തിനുവേണ്ടി അധ്വാനിച്ച് കയ്യിൽ തഴമ്പുകള്‍ വന്ന സഹാബിയുടെ കൈകൾ നബി(സ) പിടിച്ചു ചുംബിക്കുകയും ആർക്കെങ്കിലും സ്വർഗ്ഗവാസിയുടെ കൈകൾ കാണണമെങ്കിൽ കണ്ടുകൊള്ളൂ എന്ന് പറയുകയും ചെയ്ത ഹദീസ്?
- പള്ളിയിൽ വച്ച് ദുനിയാവിന്റെ സംസാരം സംസാരിച്ചാൽ 40 വർഷത്തെ അമലുകൾ പൊളിഞ്ഞു പോകും?.പള്ളിയിൽ വച്ച് പൊട്ടിച്ചിരിച്ചാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ?
- രണ്ടോ മൂന്നോ താടി രോമം മാത്രമുള്ള ഒരു സ്വഹാബി നബി (സ) അടുക്കൽ വന്നപ്പോൾ നബി (സ) അദ്ദേഹത്തെ നോക്കി ചിരിച്ചു. ഇതിൽ അദ്ദേഹത്തിന് വിഷമം തോന്നുകയും അദ്ദേഹം മുഴുവൻ താടി രോമങ്ങൾ മുറിച്ച് കളയുകയും ചെയ്തു. പിറ്റേദിവസം നബി(സ) അദ്ദേഹത്തോട് പറഞ്ഞു താടി രോമങ്ങളിൽ ഹൂറിലീകളെ കണ്ട് ചിരിച്ചതാണെന്ന് പറഞ്ഞ ഹദീസ്?
- ആയിഷ(റ) കഴുകി വച്ച പാത്രവും നബി(സ) കഴിച്ച പാത്രവും തമ്മിൽ തിരിച്ചറിയില്ലായിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്?
- ആഹാരം കഴിച്ച ശേഷം കൈവിരലുകൾ ചുവന്ന വർണ്ണം ആകുന്ന വരെ നബി(സ) ഉറുഞ്ചിയിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്?
- നബി(സ) വഫാത് സമയത്ത് മരണത്തിന്റെ വേദനയെപ്പറ്റി പറയപ്പെട്ടപ്പോൾ എന്റെ ഉമ്മത്തിന്റെ എല്ലാരുടെയും വേദന ഞാൻ അനുഭവിച്ചോളാം എന്ന് മലക്കുകളോട് പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്?
-
നബി(സ) കാലഘട്ടത്തിൽ ഒരു രാജാവ് നബി(സ)ക്ക് ഒരു വൈദ്യനെ ഹദിയ ആയി നൽകി. 2-3 മാസം മദീനയിൽ നിന്നിട്ടും രോഗികൾ വരാത്ത കൊണ്ട് മടങ്ങി പോകാൻ നബി(സ)യോട് അനുവാദം ചോദിച്ചപ്പോൾ തങ്ങൾ അനുവാദം നൽകി. "അതായത് ഞങ്ങൾ വിശപ്പ് ഉണ്ടായിട്ടേ കഴിക്കാറുള്ളൂ ക്ഷീണം വരുമ്പോഴേ ഉറങ്ങാറുള്ളൂ" എന്ന് നബി(സ) വൈദ്യനോട് പറഞ്ഞതായി പറയപ്പെടുന്ന ഹദീസ്?
- തഹജ്ജുദ് പതിവാക്കുന്ന വ്യക്തി അല്ലാഹുവിന്റെ ഔലിയ ആയിട്ടല്ലാതെ മരിക്കുകയില്ല എന്ന് ഹദീസുകൾ വന്നിട്ടില്ല എന്ന വസ്തുത?
- ഉമ്മത്തിന്റെ ഫസാദിന്റ കാലത്ത് നബി (സ)ന്റെ സുന്നതിനെ മുറുകെ പിടിച്ചാൽ 100 ശഹീദിന്റെ നന്മ ലഭിക്കും എന്നതിന് പകരം നബി(സ) തങ്ങളുടെ ഒരു സുന്നതിനെ മുറുകെ പിടിച്ചാൽ 100 ശഹീദിന്റെ പ്രതിഫലം കിട്ടുമെന്ന പരാമർശം?
- അതിഥിയുടെ കൂടെ ഭക്ഷണം കഴിച്ചാൽ ഹിസാബ് ഉണ്ടാകൂല എന്ന് പറയപ്പെടുന്ന ഹദീസ്?
- ജമാഅത്തിൽ പങ്കെടുക്കുന്ന ആരുടെയെങ്കിലും നമസ്കാരം സ്വീകരിച്ചാൽ എല്ലാവരുടെയും നമസ്കാരം സ്വീകരിക്കപ്പെടും,എന്ന് പറയപ്പെടുന്ന ഹദീസ്?
- ജമാഅത്തിൽ പങ്കെടുത്തു നമസ്കാരിച്ചാൽ ഏറ്റവും അധികം പ്രതിഫലം കിട്ടിയ നിസ്കാരം ആരുടേതാണോ അതേ പ്രതിഫലം എല്ലാവർക്കും കിട്ടും എന്ന് പറയപ്പെടുന്ന ഹദീസ്?
- ഒരു സ്വഹാബി പള്ളിയിൽ ഇടതു കാൽ വച്ച് കയറിയതിന്റെ പേരിൽ സുന്നത് നഷ്ടപ്പെട്ടു എന്ന വിഷമത്തിൽ ബോധംകേട്ട് പോയി എന്ന് പറയപ്പെടുന്ന ഹദീസ്?
- ഒരു സ്വഹാബി പള്ളിയിൽ വന്നപ്പോൾ അവ്വൽ തക്ബീർ നഷ്ടപ്പെട്ടു. അതിന്റ പേരിൽ അദ്ദേഹം വളരെ വിഷമിച്ചു കരഞ്ഞു എന്നും അഥവാ ബോധം നഷ്ടപ്പെട്ടു എന്ന് പറയപ്പെടുന്ന ഹദീസ്?
- നബി(സ) ജീവിതത്തിൽ ഒരിക്കൽ മാത്രമേ നമസ്കാരത്തിൽ "തബ്ബത് യദാ" സൂറത്ത് ഓതിയിട്ടുള്ളു എന്ന് പറയപ്പെടുന്ന രിവായത്?
- ജിബ്‌രീൽ(അ) അബൂബക്കർ(റ)ന്റെ സ്വർഗം കാണാൻ അള്ളാഹുവിനോട് അനുവാദം വാങ്ങി തന്റെ 600 ചിറകുകൾ വിരിച്ചു കുറെ ചുറ്റിയിട്ട് ആകെ ക്ഷീണിച്ചു,എന്നിട്ടും സ്വർഗത്തിന്റെ ഒരു ചെറിയ ഭാഗം എത്തിയുള്ളു.അത്രയും വിശാലമായ സ്വർഗം ആണ് അബൂബക്കർ(റ)ന് അള്ളാഹു കൊടുക്കുന്നത് എന്ന് പറയപ്പെടുന്ന ഹദീസ്?
- അള്ളാഹു തആലാക്ക് തന്റെ അടിമകളോട് ഉമ്മയുടെ 70 ഇരട്ടി സ്നേഹം ഉണ്ടെന്ന് പറയപ്പെടുന്ന ഹദീസ്?
- നബി(സ) സഹാബാക്കളും ചേർന്ന്ഈത്തപ്പഴം കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ നബി(സ) അലി(റ) അടുക്കലേക്ക് അതിന്റെ കുരുക്കൾ നീക്കി വച്ച ശേഷം അലി(റ) കൂടുതൽ ഈത്തപ്പഴം തിന്നു എന്നു പറഞ്ഞു എന്നും അപ്പോൾ അലി(റ) നബി(സ) നോക്കി തങ്ങൾ കുരു ഉൾപ്പെടെ കഴിച്ചോ എന്ന് തമാശ ആയി പറഞ്ഞു എന്നും പറയപ്പെടുന്ന സംഭവം?
- മൂത്തത് യുദ്ധത്തിൽ ഷഹീദായ അബ്ദുല്ലഹ് ബിൻ റവാഹ(റ) താമസിച്ചതിന്റ പേരിൽ 500 വർഷം കഴിഞ്ഞേ സ്വർഗത്തിൽ പ്രവേശിക്കു എന്ന് നബി (സ) പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്?
- അബൂബക്കർ(റ) ന്റെ 2 ദിവസത്തെ അമൽ കൊടുത്താൽ ഉമർ(റ) തന്റെ ജീവിതകാലം മുഴുവൻ ചെയ്ത അമലും നൽകാം എന്ന് ഉമർ (റ) പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭവം?
- അനാഥക്കുട്ടികളുടെ മുന്നിൽ വച്ചു സ്വന്തം കുട്ടികളെ താലോലിക്കാൻ പാടില്ല എന്ന് നബി(സ) പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്?
- സ്വർഗ്ഗത്തിൽ ഓരോ പഴത്തിനു ഉള്ളിലും ഓരോ ഹൂർലിൻ ഉണ്ട്?
- മൂസാ നബി(അ) വയസ്സായ ഒരു സ്ത്രീ കരയുന്നത് കാണുകയും 300 വയസുള്ള മകൻ മരിച്ച വിഷമത്തിൽ ആണെന് പറഞ്ഞപ്പോൾ, അവസാന ഉമ്മത്തിന് 60 വർഷമേ അയുസുള്ള എന്ന് പറഞ്ഞപ്പോൾ, 60 വർഷo ഞാൻ മരച്ചുവടിൽ തസ്ബീഹ് ചെയ്യുമെന്ന് പറഞ്ഞതും?
- അബൂദർറ്(റ) ഒരു കൊലയാളിക്ക് വേണ്ടി ജാമ്യം നിൽക്കൽ?
- അൻസ്വാരികൾ തങ്ങളുടെ ഭാര്യമാരെ ത്വലാഖ് ചൊല്ലി മുഹാജിറുകൾക്ക് വിവാഹം ചെയ്ത് കൊടുത്തു!?
- എന്റെ മദീന നിങ്ങളെ ആക്രമിക്കാൻ വന്നാലും നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കുക, ഹദീസ്?
-
നബി(സ)യും, ജിബ്‌രീൽ(അ) ദീനിനേക്കാൾ മികച്ചത് ആരാണെന്ന വിഷയത്തിലുള്ള സംഭാഷണം.?
- ഒരു സുബ്ഹാനാലും 500 വർഷം നീളമുള്ള ഒരു വൃക്ഷം നിങ്ങൾക്ക് സ്വർഗത്തിൽ ലഭിക്കും,ഹദീസ്?
- Jewish woman who threw garbage at the Prophet(S) and later accepted Islam? നബി(സ)ന്റെ നേരെ മാലിന്യം വലിച്ചെറിഞ്ഞ്, പിന്നീട് ഇസ്ലാം സ്വീകരിച്ച ജൂത സ്ത്രീ?
- Muhammad (S) helped old woman and took the luggage? വിറക് ചുമട്ടുകാരിയായ വൃദ്ധ ഇസ്ലാം സ്വീകരിച്ച കഥ!?
- MUSA(A) SEEKING CURE with leaves? മൂസ(അ) ഇലകൾ കൊണ്ട് വയർ വേദന ചികിൽസിക്കുന്നു?
- Seek knowledge as far as in China? ചൈനയിൽ പോയി പോലും അറിവ് തേടുക,ഹദീസ്?
- Ali(R) was fighting a polytheist and was about to kill the polytheist when the polytheist spat in his face?യുദ്ധത്തിനിടയിൽ ശത്രു അലി(റ)വിന്റെ മുഖത്തേക്ക് തുപ്പിയ സംഭവം?
- AISHAH(R) FINDING HER NEEDLE WHEN RASULULLAH(S) SMILED? നബി(സ) പുഞ്ചിരിച്ചപ്പോൾ ആയിഷ (റ) സൂചി കണ്ടെത്തുന്നു?
- Origin of tashahud:a Heavenly Conversation during Miraj?അത്തഹിയാത്തിന്റെ ഉത്ഭവം:മിഹ്റാജിലെ നബി(സ)യും അള്ളാഹുവമായുള്ള സംഭാഷണം?
- Bridge over Jahannam (sirat) is 1500 years long. 500 years up, 500 years straight and 500 years down? 1500 വർഷത്തോളം നീളമുള്ളതാണ് സിറാത്ത് പാലം? 500 വർഷം മുകളിലേക്ക്, 500 വർഷം നേരെ, 500 വർഷം തായൊട്ട്, ഹദീസ്?
- Abu Bakr(R) wearing a woollen/sack like kurta? തബൂക്കിലേക്ക് പോകുന്നതിന് അബൂബക്കർ(റ) കുർത്ത പോലെയുള്ള ചാക്ക് ധരിക്കുന്നു?
- Nail Cutting at night? രാത്രിയിൽ നഖം മുറിക്കൽ മോശമാണോ?
- Tha’labah ibn Hatib(r) asking Nabi(s) to make du’a that Allah Ta’ala increase his wealth and later him not paying zakah?തന്റെ സമ്പത്ത് വർദ്ധിപ്പിക്കാൻ ദുആ ചെയ്യാൻ തഅലബ(റ) നബി(സ)യോട് ആവശ്യപ്പെടുന്നു.എന്നാൽ സമ്പന്നനായപ്പോൾ പിന്നീട് സകാത്ത് നൽകിയില്ല?
- Looks at their parents lovingly, Allah will reward him with the reward of performing an accepted Hajj? ആരെങ്കിലും തങ്ങളുടെ മാതാപിതാക്കളെ സ്‌നേഹപൂർവ്വം നോക്കുന്ന പക്ഷം അല്ലാഹു അവന് സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം നൽകുന്നു,ഹദീസ്?
- Prophet(S) ate all the sour grapes? നബി(സ) പുളിച്ച മുന്തിരി മുഴുവൻ കഴിച്ചു തീർത്തു?
- Nabi(s) once saw the Janazah of a Jew passing. Nabi(s) was very sad/cried?നബി(സ) ഒരിക്കൽ ഒരു ജൂതന്റെ ജനാസ കടന്നുപോകുന്നത് കണ്ടു. ഞാൻ ജീവിച്ചിരിക്കെ നരകത്തിൽ പോയല്ലോ എന്ന് പറഞ്ഞു നബി(സ) വളരെ സങ്കടപ്പെട്ടു കരഞ്ഞു?
- The story of the fish who ate all the food prepared by Prophet Sulayman(A)? സുലൈമാൻ നബി(അ) തയ്യാറാക്കിയ ഭക്ഷണം മുഴുവൻ കഴിച്ച മത്സ്യത്തിന്റെ കഥ?
- The person who talks during the adhan will not be able to say the shahadah on his deathbed? ബാങ്ക് സമയത്ത് സംസാരിക്കുന്ന വ്യക്തിക്ക് മരണ സമയത്ത് ശഹാദത്ത് പറയാൻ കഴിയില്ല,ഹദീസ്?
- Nabi Ayub(a) due to his sickness was afflicted in such a bad condition that his people abandoned him, and that there were insects coming out of his body? അയൂബ് നബി(അ) തന്റെ അസുഖത്തെത്തുടർന്ന് വളരെ മോശമായ അവസ്ഥയിൽ ആയി, അദ്ദേഹത്തിനെ ആളുകൾ ഉപേക്ഷിച്ചു, അദ്ദേഹത്തിനെ ശരീരത്തിൽ നിന്ന് പ്രാണികൾ പുറത്തേക്ക് വന്നു?
- A SAHABI OFFERING 2 rakath SALAH TO ASK ALLAH FOR SALT? ഒരു സഹാബി അല്ലാഹുവിനോട് ഉപ്പ് ചോദിക്കാൻ 2 റക്അത്ത് നിസ്കരിച്ചു?
- MUSLIMS USING MISWAK IN A BATTLE and won?ഒരു യുദ്ധത്തിൽ മുസ്‌ലിംകൾ മിസ്‌വാക്ക് ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്തു?
- Method of clipping nails. നഖങ്ങൾ വെട്ടിമാറ്റുന്ന രീതി? വലതു കൈയുടെ ചൂണ്ടുവിരലിൽ നിന്ന് ആരംഭിച്ച് ചെറുവിരലിന് നേരെ ചെയ്യുക. അതിനുശേഷം, ഇടത് കൈയുടെ ചെറുവിരൽ ചെയ്ത് തള്ളവിരലിന് നേരെ ചെയ്യുക. അവസാനം, വലതു കൈയുടെ തള്ളവിരലിന്റെ നഖം ക്ലിപ്പ് ചെയ്യുക,ഹദീസ്?
- The Story of Nabi(S) donated his dress to a Beggar? നബി(സ)യാചകന് വസ്ത്രം ദാനം നൽകിയ കഥയുടെ ആധികാരികത?
- DO NOT FEED OUR CHILDREN HARAM? സ്വഹാബത്തിന്റെ (റളിയല്ലാഹു അൻഹൂം) ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാരോട് ഉപജീവനത്തിനായി രാവിലെ പോകുമ്പോൾ പറയും: നമ്മുടെ കുട്ടികൾക്ക് ഹറാം ഭക്ഷണം നൽകരുത്?
- Always do five actions before going to sleep? ഉറങ്ങാൻ പോകുന്നതിനു മുമ്പ് എപ്പോഴും അഞ്ച് പ്രവൃത്തികൾ ചെയ്യുക, അലി(റ) ക്കുള്ള നബി(സ) യുടെ ഉപദേശം?
- Umar(R) buried his daughters alive in the days of ignorance? ഉമർ(റ) തന്റെ പെൺമക്കളെ ജാഹിലിയ്യാ കാലത്തിൽ ജീവനോടെ കുഴിച്ചുമൂടി?
- LOVING ONE’S HOMELAND IS PART OF IMAN? മാതൃരാജ്യത്തെ സ്നേഹിക്കുക എന്നത് ഇമാന്റെ ഭാഗമാണ്,ഹദിസ്?
- The pious meeting shaytan on his way to the mosque?പള്ളിയിലേക്കുള്ള വഴിയിൽ ചളിയിൽ വീണ, ശൈത്താനെ കണ്ടുമുട്ടിയ ഒരു നല്ല മനുഷ്യന്റെ കഥ?
- EATING SOMETHING SWEET BEFORE/AFTER A MEAL is a Sunnah? ഭക്ഷണത്തിന് മുമ്പോ ശേഷമോ മധുരമുള്ള എന്തെങ്കിലും കഴിക്കുന്നത് സുന്നത്താണ്?
- Having salt BEFORE A MEAL is sunnah? ഭക്ഷണത്തിന് മുമ്പ് ഉപ്പ് കഴിക്കുന്നത് സുന്നത്താണ്?
- THE MARRIAGE OF SA’D ALASWAD ASSULAMI(R)? ഭംഗിയില്ലാത്ത സഅദ് അൽ അസ്വദ് അസ്സുല്ലമി(റ) വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ മകളെ അയാൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ ആരും ആഗ്രഹിച്ചില്ല?
- LOVE THE ARABS for 3 REASON? 3 കാരണങ്ങളാൽ അറബികളെ സ്നേഹിക്കുക?
- Sleep of the scholar is better than the worship of the ignorant? ആലിമിന്റെ ഉറക്കം ആബിദിന്റെ ആരാധനയെക്കാൾ ഉത്തമമാണ്?
- A NARRATION ATTRIBUTED TO UMAR(R) REGARDING TAQDIR? തഖ്ദിറിനെ സംബന്ധിച്ച് ഉമർ(റ) പറഞ്ഞ ഒരു വിവരണം?
- HADITH QUDSI: Allah Ta’ala was a hidden treasure? ഞാൻ ഒരു മറഞ്ഞ നിധിയായിരുന്നു, തിരിച്ചറിയപ്പെടാൻ ഞാൻ ആഗ്രഹിച്ചു. അതിനാൽ, ഞാൻ സൃഷ്ടിയെ സൃഷ്ടിച്ചു.. ?
- Duaa in the path of Allah like the duaa of Banī Isrāʾīl Prophets?അല്ലാഹുവിന്റെ മാർഗത്തിലുള്ള ദുആ ബനീ ഇസ്‌റാഈൽ പ്രവാചകന്മാരുടെ ദുആ പോലെ,ഹദീസ്?
- AN UNRELIABLE HADITH ON THE VIRTUES OF A PREGNANT WOMAN WHEN SHE GIVES BIRTH? ഗർഭിണിയായ സ്ത്രീക്ക് പ്രസവിക്കുമ്പോൾ ലഭിക്കുന്ന ധാരാളം പ്രതിഫലത്തെക്കുറിച്ചുള്ള വിശ്വസനീയമല്ലാത്ത ഹദീസ്?
- AN UNRELIABLE VIRTUE OF breastfeeds/CHILDBIRTH? ഓരോ തവണയും ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മുലയൂട്ടുമ്പോൾ ഒരു അടിമയെ മോചിപ്പിച്ചതിന്റെ പ്രതിഫലം അവൾക്ക് ലഭിക്കുന്നു?
- Difference in the ummah is a mercy? ഉമ്മത്തിലെ അഭിപ്രായ വ്യത്യാസം കാരുണ്യമാണ്, ഹദീസ്?
- UMAR’S(R) WIFE RAISES HER VOICE? ഭാര്യയുടെ ശകാരം കേട്ട് നിശബ്ദനായി നിൽക്കുന്ന ഉമർ(റ)?
- A Sahabiya’s child past away. She came to Nabi(s) crying. Nabi(s) said: “Shall I show you your child in Jannah?” ഒരു സഹബിയയുടെ കുട്ടി മരിച്ചു. അവൾ കരഞ്ഞുകൊണ്ട് നബി(സ)യുടെ അടുക്കൽ വന്നു. നബി(സ) പറഞ്ഞു: "ഞാൻ നിങ്ങളുടെ കുട്ടിയെ സ്വർഗ്ഗത്തിൽ കാണിച്ചുതരട്ടെ?
- ORPHAN WHO DID NOT HAVE NEW CLOTHES ON THE DAY OF ‘EID? ഈദ് ദിനത്തിൽ പുതിയ വസ്ത്രം ഇല്ലാതിരുന്ന അനാഥക്കുട്ടി?
- AN INCIDENT REGARDING ABU DUJANAH(R)? അബു ദുജാന(റ) നിസ്കാര ശേഷം ഉടൻ വീട്ടിലേക് പുറപ്പെടുന്നു?
- THE SLEEP OF A SCHOLAR (AALIM) IS REGARDED TO BE ‘IBADAH? ഒരു പണ്ഡിതന്റെ (ആലിം) ഉറക്കം 'ഇബാദ' ആയി കണക്കാക്കപ്പെടുന്നു?
- REWARD FOR ‘FIKR’ (PONDERING FOR SOLUTIONS) FOR ISLAM & THE MUSLIMS? അൽപ്പ സമയത്തേക്ക് ദീനിൽ ഫിക്ർ ഉണ്ടാക്കുന്നതാണ് 60 മുതൽ 70 വരെയുള്ള നഫ്‌ൽ ഇബാദത്തേക്കാൾ നല്ലത്,ഹദീസ്?
- THREE PEOPLE WILL NOT BE ACCOUNTABLE FOR THE BOUNTY OF FOOD? 3 ആളുകൾക്ക് ഭക്ഷണത്തിന്റെ ഹിസാബില്ല, ഹദിസ്?
- One will not be accountable for the food he cooks for his guests? ഒരുവൻ തന്റെ അതിഥികൾക്ക് പാകം ചെയ്യുന്ന ഭക്ഷണത്തിന് ഹിസാബില്ല?
- HE WHO KNOWS HIMSELF, KNOWS ALLAH, HADITH? സ്വയം അറിയുന്നവൻ, അല്ലാഹുവിനെ അറിയുന്നു, ഹദീസ്?
- THE GOOD DEEDS OF ABU BAKR AND ‘UMAR (R)? നക്ഷത്രങ്ങളുടെ എണ്ണത്തിന് തുല്യമായ സൽകർമ്മങ്ങൾ ഉമർ(റ) ചെയ്തു?
- SEEK Knowledge from cradle to the grave? തൊട്ടിലിൽ നിന്ന് ഖബർ വരെ അറിവ് തേടുക, ഹദീസ്?
- Narrations on the lifespan of the earth? ഭൂമിയുടെ ആയുസ്സ് ആറായിരം/ഏഴായിരം വർഷമാണ്, നാമിപ്പോൾ അവസാന ആയിരത്തിലാണ്?
- Prophet’s (S) Marriage To Maryam (A) In Jannah? സ്വർഗ്ഗത്തിൽ വെച്ച് മർയമിനും [ഈസാ(അ)മാതാവ്] കുൽത്തും [മൂസാ(അ)സഹോദരി) ഫിർഔന്റെ ഭാര്യ ആസിയ(റ) എന്നിവരെയും ഞാൻ വിവാഹം കഴിക്കും,ഹദീസ്?
- Consuming a haram morsel? ആരെങ്കിലും ഹറാമിന്റെ ഭക്ഷണം കഴിച്ചാൽ അവന്റെ നമസ്കാരം 40 ദിവസത്തേക്ക് സ്വീകരിക്കപ്പെടുകയില്ല,ഹദിസ്?
- Give news of RAMADAN/Rabiul Awwal = fire of hell Haraam? RAMADAN/Rajab മാസത്തെ കുറിച്ച് മറ്റൊരാൾക്ക് ആദ്യം വാർത്ത നൽകുന്ന വ്യക്തി ആരായാലും അവർക്ക് നരകം ഹറാം ആണ്?
- An unreliable narration regarding the cry of a baby? ഒരു കുഞ്ഞിന്റെ കരച്ചിൽ സംബന്ധിച്ച വിശ്വസനീയമല്ലാത്ത വിവരണം?
- A river in Jannah called 'Rajab'? സ്വർഗ്ഗത്തിലെ ഒരു നദിയുടെ പേര് 'റജബ്' എന്നാണ്?
- Virtue of placing candles, lanterns or lights in the Masjid? എല്ലാ മലക്ക്കുകളും,മസ്ജിദിൽ വെളിച്ചം സ്ഥാപിക്കുന്നവനു വേണ്ടി അവ വെളിച്ചം പുറപ്പെടുവിക്കുന്നിടത്തോളം കാലം പാപമോചനം തേടുന്നത് തുടരും, ഹദീസ്?
- Story of Uwais al-Qarni Breaking His Own Teeth? ഉവൈസ് അൽ ഖർനി സ്വന്തം പല്ല് പൊട്ടിച്ചതിന്റെ കഥ?
- THE VIRTUE A YOUNGSTER WHO DEVOTES HIMSELF TO ‘IBADAH? പ്രായമായതിന് ശേഷം അല്ലാഹുവിനെ ആരാധിക്കുന്ന വൃദ്ധനേക്കാൾ യൗവനത്തിൽ അല്ലാഹുവിനെ ആരാധിക്കുന്ന ചെറുപ്പക്കാരന്റെ ശ്രേഷ്ഠത?
- PEOPLE ARE ASLEEP, WHEN THEY DIE THEY WILL WAKE UP’? എല്ലാ ആളുകളും ഉറങ്ങുകയാണ്, മരിക്കുമ്പോൾ അവർ ഉണരും,നബി(സ)വചനം?
- Should I leave the Sunnah of Nabi(S) for these fools? "ഈ വിഡ്ഢികൾക്കായി ഞാൻ നബി(സ) യുടെ സുന്നത്ത് ഉപേക്ഷിക്കണോ" ഉമർ(റ)?
- The virtue of Rajab over the other months?മറ്റു വാക്കുകളേക്കാൾ ഖുർആനിന്റെ ഉള്ള ശ്രേഷ്ഠതപോലെയാണു മറ്റുമാസങ്ങളെ അപേക്ഷിച്ച് റജബിന്റെ പുണ്യം?
- Durud-e-Abu Bakr (R)? ദുറൂദ്-ഇ-അബൂബക്കർ(റ)?
- WHOEVER FEARS ALLAH, WILL BE FEARED? ആര് ആല്ലാഹുവിനെ ഭയപെടുന്നുവോ അവനെ എല്ലാം ഭയപ്പെടും, ഹദിസ്?
- ANY SPECIAL VIRTUE FOR KEEPING THE NAME MUHAMMAD? കുട്ടിക്ക് മുഹമ്മദ് എന്ന പേര് നൽകുന്നതിന് എന്തെങ്കിലും പ്രത്യേക പുണ്യമുണ്ടോ?
- ANGELS NOT ENTERING THE HOME IF A WOMAN’S HAIR IS UNCOVERED? ഒരു സ്ത്രീ തല മറച്ചില്ലെങ്കിൽ മലക്ക് വീട്ടിൽ പ്രവേശിക്കില്ല?
- AN UNRELIABLE INCIDENT REGARDING THE STRENGTH OF SAYYIDUNA ‘ALI (R)?ഖൈബറിൽ അലി (റ) ഒരു ഭാരമേറിയ വാതിൽ ഉയർത്തി കവചമായി ഉപയോഗിച്ചു. യുദ്ധത്തിന് ശേഷം അത് എടുക്കാൻ 40 സ്വഹാബാക്കൾ വേണ്ടി വന്നു?
- FATIMAH (R) WOULD NOT EXPERIENCED MENSTRUATION? ഫാത്തിമ (റ) ജീവിതത്തിൽ ഒരിക്കലും ആർത്തവം അനുഭവിച്ചിട്ടില്ല?
- Does using a broken comb cause poverty? പൊട്ടിയ ചീർപ്പ് ഉപയോഗിക്കുന്നത് ദാരിദ്ര്യത്തിന് കാരണമാകുമോ?
- Read durud(salutations) before sitting in a gathering, Allah Ta’ala will appoint Angels to protect you from backbiting? ഒരു മജ്‌ലിസിൽ ഇരിക്കുന്നതിന് മുമ്പ് സലാത്ത് പറയുക, പരദൂഷണത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ അല്ലാഹു തഅല മലക്ക്മാരെ നിയമിക്കും?
- When she experiences labour pains, none knows how huge her reward?പ്രസവവേദന അനുഭവപ്പെടുമ്പോൾ, ധാരാളം പ്രതിഫലം ലഭിക്കുമെന്നെ പറയുന്ന ഹദിസ്?
- Prostrating after Witr Salah, reciting a supplication and Ayatul Kursi? വിത്ർ നിസ്കാരത്തിന് ശേഷം സുജൂദ്, ഒരു ദുഃആ,ആയത്തുൽ കുർസിയും,ധാരാളം പ്രതിഫലം?
- The scholars of my ummah are like the Prophets of Bani Israel? എന്റെ ഉമ്മത്തിലെ പണ്ഡിതന്മാർ ബനീഇസ്രായേൽ പ്രവാചകന്മാരെപ്പോലെയാണ്,ഹദിസ്?
- Was Allah Ta'ala the first to read Janazah Salah on Nabi(S)? നബി(സ)യുടെ ജനാസ ആദ്യമായി നിസ്കാരിചത് അള്ളാഹു തആലയാണോ?
- The status of 'salatur raghaib' in Rajab? റജബിലെ 'സലാതുർ റഖാഹിബ്' എന്ന നമസ്കാരം?
- Will the dog of Ashabul Kahf be in Jannah? അസ്ഹാബുൽ കഹ്ഫിന്റെ നായ സ്വർഗ്ഗത്തിൽ ഉണ്ടാകും,നബി(സ)വചനം?
- Standing and wearing the trouser and sitting and tying the turban is a source of forgetfulness and poverty?നിന്ന് പാന്റ് ധരിക്കുന്നതും ഇരുന്ന് തലപ്പാവ് കെട്ടുന്നതും മറവിയുടെയും ദാരിദ്ര്യത്തിന്റെയും കാരണമാണോ?
- Is salah the 'Mi'raj' of a believer? നമസ്കാരം ഒരു വിശ്വാസിയുടെ 'മിഅ്‌റാജ്', ഹദീസ്?
- We are a nation who do not eat until we are hungry? വിശക്കുന്നത് വരെ ഭക്ഷണം കഴിക്കാത്ത ഒരു ജനതയാണ് നമ്മൾ,നബി(സ)വചനം?
- Tafsir of Ibn 'Abbas on the verse of Surah Dhariyat? ليعبدون اي ليعرفون എന്ന പ്രസ്താവന സയ്യിദുനാ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറഞ്ഞതാണോ?
- Will we die as we lived? നിങ്ങൾ ജീവിച്ചതുപോലെ മരിക്കും,നിങ്ങൾ മരിച്ചതുപോലെ ഉയിർത്തെഴുന്നേൽക്കും,നബി(സ)വചനം?
- How is your love for me?’ ‘Like the rope’s knot? ആഇശ(റ) നബി(സ)യോട് ചോദിച്ചു, എങ്ങനെയുണ്ട് എന്നോടുള്ള സ്നേഹം? കയറിന്റെ കുരുക്ക് പോലെ, ഹദീസ്?
- The cloth of Anas(R) which did not burn? തീ പിടിക്കാത്ത അനസി(റ)ന്റെ വസ്ത്രം?
- A narration regarding the demise of Zakariyya (A)? സക്കരിയ്യ(അ)നെ മരം പകുതിയായി മുറിച്ചാണ് വധിച്ചത്,നബി(സ)വചനം?
- Events on 'Aashura? മുഹ്‌റം 10ന് സ്വർഗ്ഗത്തിൽ നിന്ന് ആദം നബി(അ) ഇറക്കി, ഇബ്രാഹിം നബി(അ) അഗ്നിയിൽ നിന്ന് രക്ഷിക്കപ്പെട്ടു,നബി(സ)വചനം?
- What to recite when wearing shoes? ചെരിപ്പ് ധരിക്കുമ്പോൾ ചൊല്ലേണ്ട ഏതെങ്കിലും ആധികാരിക ദുആ ഹദീസിൽ പറഞ്ഞിട്ടുണ്ടോ?
- Dowry of Hawa (A)? ഹവ(അ)യ്ക്ക് മഹർ എന്ന നിലയിൽ നബി(സ)ന് സലാത് ചൊല്ലാൻ ആദ(അ)മിനോട് അല്ലാഹു കൽപ്പിച്ചു, ഹദിസ്?
- Musa(A) chasing away a repentant woman? തൗബ ചെയ്യാൻ വന്ന ഒരു സ്ത്രീയെ ആട്ടിയോടിക്കുന്ന മൂസ(അ)?
- UNTRACEABLE NARRATION RELATED TO WAFATH OF NABI(S)? നബി(സ)യുടെ വഫാത്തുമായി ബന്ധപ്പെട്ട കണ്ടെത്താനാകാത്ത ഒരു വിവരണം?
- Hadith on visiting one's parent's grave on Jumu'ah and reciting Surah Yasin? ജുമുഅ ദിനത്തിൽ മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ഖബറിടംസന്ദർശിച്ച് യാസീൻ ഓതിയാൽ പാപങ്ങൾ പൊറുക്കപ്പെടും,ഹദിസ്?
- The person who visits the graves of parents/one of them, and he recites Yasin at the graveside of them, they will be forgiven? തന്റെ മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ഖബറിടം സന്ദർശിച്ച് യാസീൻ ഓതിയാൽ അവരുടെ പാപങ്ങൾ പൊറുക്കപ്പെടും,ഹദിസ്?
- Seek seventy excuses for your brother?നിങ്ങളുടെ സഹോദരന് വേണ്ടി എഴുപത് ഒഴികഴിവുകൾ തേടുക,ഹദീസ്?
- If you never felt pain or experienced problems, how would you know, Allah is the Healer? നിങ്ങൾക്ക് ഒരിക്കലും വേദനയോ പ്രശ്‌നങ്ങളോ അനുഭവപ്പെട്ടിട്ടില്ലെങ്കിൽ,അള്ളാഹുവാണ് രോഗശാന്തി നൽകുന്നതെന്ന് നിങ്ങൾ എങ്ങനെ അറിയും,ഹദീസ്?
- Is it Sunnah to recite Bismillah Wa Ala Barakatillah before eating? ഭക്ഷണം കഴിക്കുന്നതിന് മുമ്പ് "ബിസ്മില്ലാ വ അലാ ബറകത്തില്ലാഹ്" എന്ന ദുആ ചൊല്ലണമെന്ന ഹദീസ്?
- A du'a before eating which will protect one from sickness? ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഈ ദുആ ചൊല്ലിയാൽ ഭക്ഷണത്തിൽ വിഷം ഉണ്ടെങ്കിലും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും, ഹദിസ്?
- Increase in knowledge? ഇൽമ് ഉള്ള കാര്യങ്ങളിൽ പ്രവർത്തിക്കുന്നയാൾക്ക് അല്ലാഹു അറിയാത്തതിനെ പറ്റി അറിവ് നൽകും,ഹദീസ്?
- Hadith regarding the 'Ulama in Jannah? സ്വർഗ്ഗത്തിലെ ആലിമീങ്ങളെ പറ്റിയുള്ള നിർമിത ഹദീസ്?
- Speaking in the Masjid? ഒരാൾ മസ്ജിദിൽ സംസാരിക്കുമ്പോൾ?
- If his heart was devoted, his limbs would have been still' (in salah)?അവന്റെ ഹൃദയം അർപ്പിച്ചിരുന്നെങ്കിൽ അവന്റെ അവയവങ്ങൾ നിസ്കാരത്തിൽ അടങ്ങിയേനെ, ഹദീസ്?
- Saying the words: 'da-iman abadan...' after the iqamah? ഇഖാമത്തിന് ശേഷം 'ദാ-ഇമാൻ അബദാൻ...' എന്ന ദുആ?
- Ustad (teacher) hits the student, will not be touched by the fire of Jahannam? ഉസ്താദ് വിദ്യാർത്ഥിയെ തല്ലുന്ന ഭാഗം, നരകാഗ്നി സ്പർശിക്കില്ല,ഹദിസ്?
- AUTHENTICITY OF AN INCIDENT REGARDING UMAR(R)? ഉമർ(റ) യുമായി ബന്ധപ്പെട്ട പാപം സൽകർമ്മമായിത്തീരുന്ന ഒരു സംഭവത്തിന്റെ ആധികാരികത?
- Hadith promising huge reward for a menstruating woman? ആർത്തവമുള്ള സ്ത്രീക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന നിർമിത ഹദീസ്?
- SPEAKING IN THE MASJID CONSUMES GOOD DEEDS? മസ്ജിദിൽ സംസാരിക്കുന്നത് നന്മകളെ ഇല്ലാതാക്കുന്നു, ഹദീസ്?
- An unauthentic reward for performing Tarawih Salah? തറാവീഹ് നിസ്കാരത്തിന്റെ ആധികാരികമല്ലാത്ത പ്രതിഫലം?
- An untraceable Hadith on the abundant rewards of Tarawih Salah?തറാവീഹ് നിസ്കാരത്തിന്റെ സമൃദ്ധമായ പ്രതിഫലത്തെക്കുറിച്ചുള്ള കണ്ടെത്താനാവാത്ത ഹദീസ്?
- An unauthentic virtue regarding the worship of a married person? വിവാഹിതനായ വ്യക്തിയുടെ ആരാധനയെ സംബന്ധിച്ചുള്ള ആധികാരികമല്ലാത്ത പ്രതിഫലം?
- Kissing the fingers upon hearing the Shahadatain? ശഹാദത്ത് കലിമ കേട്ട ശേഷം കൈവിരലുകളിൽ ചുംബിക്കുന്നത് സുന്നത്താണോ?
- Angels playing with the beard?അൽപ്പം താടി ഉള്ള ഒരാളെ നബി(സ) കണ്ടപ്പോൾ പുഞ്ചിരിച്ചു?
- Rain falling out of season is a sign of Allah’s anger? ഋതുഭേദമില്ലാതെ പെയ്യുന്ന മഴ അല്ലാഹുവിന്റെ കോപത്തിന്റെ അടയാളമാണോ?
- Allah has created 18000 different creations? അല്ലാഹു തആല 18,000 വ്യത്യസ്ത സൃഷ്ടികളെ സൃഷ്ടിച്ചു,ഹദീസ്?
- Musa(A) asking Allah Ta'ala if He sleeps? മൂസ(അ) അള്ളാഹു തആല ഉറങ്ങുന്നുണ്ടോ എന്ന് ചോദിക്കുന്നു?
- Marrying a woman merely for her wealth? ആരെങ്കിലും ഒരു സ്ത്രീയെ അവളുടെ സമ്പത്തിന് വേണ്ടി വിവാഹം കഴിച്ചാൽ അവളുടെ പണവും സൗന്ദര്യവും അല്ലാഹു നഷ്ടപ്പെടുത്തും?
- The exact date of Mi'raj?മിഅ്‌റാജിന്റെ കൃത്യമായ തീയതി?
- There are no specific forms of salah for the 27th night of Rajab? റജബിലെ 27-ാം രാവിന് പ്രത്യേക നിസ്കാരം?
- Should we fast on the 27th of Rajab? റജബ് 27ന് നോമ്പെടുക്കാൻ എന്തെങ്കിലും പ്രത്യേക ഹദീസുണ്ടോ?
- There is no sword better than Dhul Faqar and no man better than 'Ali(R)? ദുൽഫഖറിനേക്കാൾ മികച്ച വാളില്ല, അലിയെക്കാൾ മികച്ച മനുഷ്യനില്ല,ഹദീസ്?
- Were the faith of Abu Bakr(R) to be weighed on one side...? അബൂബക്കറി(റ)ന്റെ വിശ്വാസം തുലാസിന്റെ ഒരു വശത്തും ലോകമെമ്പാടുമുള്ള ജനങ്ങളുടെ വിശ്വാസം മറുവശത്തും തൂക്കിനോക്കിയാൽ,നബി(സ)വചനം?
- Whomsoever recites Surah Qadr seven times on the night of Qadr..? ആരെങ്കിലും ഖദ്‌റിന്റെ രാത്രിയിൽ സൂറത്ത് ഖദ്‌ർ ഏഴ് പ്രാവശ്യം ഓതുന്നു..?
- An unreliable narration on the reward for writing knowledge. അറിവ് എഴുതുന്നതിനുള്ള പ്രതിഫലത്തെക്കുറിച്ചുള്ള വിശ്വസനീയമല്ലാത്ത വിവരണം
-
An unreliable narration regarding the Masjids in the Hereafter? മസ്ജിദുകളെ സംബന്ധിച്ച് വിശ്വസനീയമല്ലാത്ത ഒരു വിവരണം?
- HOW MANY DAYS DID IBRAHIM (A) SPEND IN THE FIRE? ഇബ്രാഹിം(അ) നാൽപ്പതോ അൻപതോ ദിവസം അഗ്നിയിൽ കിടന്നു,ഹദീസ്?
- 3 benefits of performing the 2 sunnah at home and then attending the Masjid for the Fajr prayer? 2 റകാത്ത് സുന്നത്ത് വീട്ടിൽ വെച്ച് നിർവ്വഹിക്കുകയും ഫജ്ർ നമസ്കാരത്തിന് മസ്ജിദിൽ പങ്കെടുക്കുകയും ചെയ്യുന്നതിന്റെ മൂന്ന് നേട്ടങ്ങൾ?
- Authenticity of a Hadith about a river in Jannah? സ്വർഗ്ഗത്തിലെ ഒരു നദിയെക്കുറിച്ചുള്ള ഒരു ഹദീസിന്റെ ആധികാരികത?
- Angel of death will eventually take his own life after taking the lives of the other prominent Angels, and then, after nothing remains only Allah left .?മറ്റ് മലക്ക്മാരുടെ ജീവൻ അപഹരിച്ചതിന് ശേഷം മരണത്തിന്റെ മലക്ക് ഒടുവിൽ സ്വന്തം ജീവൻ എടുക്കും, തുടർന്ന് ഒന്നും അവശേഷിക്കാതെ, അല്ലാഹു മാത്രം..?
- Make dark skinned people your leaders'?കറുത്ത തൊലിയുള്ളവരെ നിങ്ങളുടെ നേതാക്കന്മാരാക്കുക,നബി(സ)വചനം?
- An unreliable narration on Surah Ahzab? സൂറത്ത് അഹ്സാബിനെക്കുറിച്ചുള്ള വിശ്വസനീയമല്ലാത്ത ഒരു വിവരണം?
- Saying 3 times 'Ya Arhamar Rahimin' in du'a, any special rewards? ദുആയിൽ 'യാ അർഹമർ റഹിമിൻ' എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞാൽ ദുആസ്വീകരിക്കപ്പെടും?
- Do not Teach women to write?സ്ത്രീകളെ എഴുതാൻ പഠിപ്പിക്കരുത്,ഹദീസ്?
- Do not teach women writing, teach them Surah Nur and handwork? സ്ത്രീകളെ എഴുത്ത് പഠിപ്പിക്കരുത്, സൂറത്ത് നൂറും കൈപ്പണിയും പഠിപ്പിക്കുക?
- A fabricated narration on the watermelon. തണ്ണിമത്തനെക്കുറിച്ചുള്ള കെട്ടിച്ചമച്ച ഹദീസ്
- Taking forty steps after eating, Hadith? ഭക്ഷണം കഴിച്ച ശേഷം നാൽപ്പത് ചുവടുകൾ, നബി(സ)വചനം?
- An unreliable narration explaining the vast reward for one sajdah in Ramadan? റമദാനിലെ ഒരു സുജൂദിന്റെ മഹത്തായ പ്രതിഫലം വിശദീകരിക്കുന്ന വിശ്വസനീയമല്ലാത്ത വിവരണം?
- Ibrahim(A) said that his best days were when he was in the fire? ഇബ്രാഹിം(അ) പറഞ്ഞു, തന്റെ ഏറ്റവും നല്ല നാളുകൾ തീയിൽ ആയിരുന്ന സമയമായിരുന്നു,നബി(സ)വചനം?
- Hadith on the perspiration of Nabi(S) emitting Nur? നബി(സ)യുടെ വിയർപ്പ് പ്രകാശം പുറപ്പെടുവിക്കുന്ന ഹദീസ്?
- Umar bin Al-Khattab(R), Abi Dhar(R) and the bail of the killer? അബുദാർ(റ) കൊലയാളിക്ക് ജാമ്യം നില്കുന്നു?
- Reciting Surah Qadr after wudu? വുദൂവിന് ശേഷം സൂറത്ത് ഖദ്ർ പാരായണം ചെയ്യുക?
- An unauthentic narration regarding the reward for kissing children. കുട്ടികളെ ചുംബിക്കുന്നതിനുള്ള പ്രതിഫലം സംബന്ധിച്ച ആധികാരികമല്ലാത്ത ഹദീസ്?
- An unauthentic virtue of one who memorises the Quran? ഖുറാൻ ഹാഫിസിന്റെ ആധികാരികമല്ലാത്ത ഒരു പ്രതിഫലം
- HADITH STATING THAT DIVORCE CAUSES ALLAH’S THRONE TO SHAKE? വിവാഹമോചനം അല്ലാഹുവിന്റെ അർഷ് കുലുക്കത്തിന് കാരണമാകുമെന്ന് പ്രസ്താവിക്കുന്ന ഹദീസ്?
-
Does Allah Ta'ala punish by causing children to die and making women barren? അല്ലാഹു തഅല ഒരു ജനതയെ അവരുടെ പാപങ്ങൾക്ക് ശിക്ഷിക്കാൻ ആഗ്രഹിക്കുമ്പോൾ അവരുടെ കുട്ടികളെ മരപ്പിക്കുകയും അവരുടെ സ്ത്രീയെ വന്ധ്യയാക്കുകയും ചെയ്യുന്നു,ഹദീസ്?
- Shaytan's displeasure when a youngster gets married? ഒരു യുവാവ് വിവാഹിതനാകുമ്പോൾ ശൈത്താന് കരയുന്നു?
- If it weren't for Muhammad(S), the world wouldn't be created? മുഹമ്മദ്(സ) ഇല്ലായിരുന്നുവെങ്കിൽ ലോകം സൃഷ്ടിക്കപ്പെടുമായിരുന്നില്ല, لولاك لما خلقت الافلاك,നബി(സ)വചനം?
- A narration regarding Fatimah(R) and her progeny?ഫാത്വിമ(റ)യെയും സന്തതികളെയും കുറിച്ചുള്ള ഒരു നിർമിത ഹദീസ്?
- Fabricated hadith about Remembering Allah Ta'ala in the marketplace? അങ്ങാടിയിൽ വെച്ച് ആരെങ്കിലും അല്ലാഹുവിനെ ഒരു പ്രാവശ്യം സ്മരിച്ചാൽ അല്ലാഹു അവനെ നൂറ് തവണ ഓർക്കും?
- Ganjul 'Arsh Dua? "ഗഞ്ചുൽ അർശ്" എന്നും പാരായണം ചെയ്യുന്നവന്, ഒരു ശത്രുവിനും അവനെ കീഴടക്കാൻ കഴിയില്ലെ, ഹദീസ്?
- Did Sayyiduna 'Uthman (radiyallahu 'anhu) resemble Ibrahim ('alayhis salam)? ഉസ്മാൻ (റ) ഇബ്രാഹിം (അ) നോട് സാമ്യമുണ്ടോ?
- Jibril(a) travelling at full speed on 4 occasions? ജിബ്രീൽ (അ) 4 തവണ പൂർണ്ണ വേഗതയിൽ സഞ്ചരിക്കുന്നു?
- Story of the Prophet ﷺ joking with Ali ibn Abi Talib (رضي الله عنه) whilst eating dates is baseless? ഈത്തപ്പഴം കഴിക്കുമ്പോൾ നബി(സ) അലി (رضي الله عنه) നോട് തമാശ പറഞ്ഞ കഥ?
- Doubtful virtue for Abu Bakr(R)? സ്വർഗത്തിൽ അല്ലാഹു തന്നെത്തന്നെ മനുഷ്യരാശിക്ക് കാണിച്ചുകൊടുക്കും,പിന്നേ അബൂബക്കർ(റ)ന് മാത്രം തന്നെ കാണിച്ചുകൊടുക്കും,ഹദിസ്?
- An unreliable narration stating that the angels make du'a for that household that has honey? തേൻ ഉള്ള ആ വീട്ടുകാർക്ക് വേണ്ടി മലക്കുകൾ ദുആ ചെയ്യുന്നു എന്ന് പറയുന്ന വിശ്വസനീയമല്ലാത്ത ഒരു ഹദീസ്?
- Food eaten at sehri, No hisab? അത്തായ ഭക്ഷണം, ഹിസാബ് ഇല്ല?
- Is the Hadith 'Do not sleep after meals as this creates hardness in the heart' authentic? ഭക്ഷണത്തിന് ശേഷം ഉടനെ ഉറങ്ങരുത്, ഇത് ഹൃദയത്തിന് കാഠിന്യം ഉണ്ടാക്കും,ഹദിസ്?
- Olive oil being a cure for seventy illnesses? ഒലീവ് ഓയിൽ എഴുപത് രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഹദീസ്?
- Unauthentic virtue on embracing one's wife? നിങ്ങൾ ഭാര്യയുടെ കൈകൾ സ്നേഹത്തോടെ പിടിച്ചാൽ, നിങ്ങൾക്ക് അഞ്ച് ഹസനത്തും മുഅനഖ (ആലിംഗനം) ചെയ്താൽ നിങ്ങൾക്ക് പത്ത് ഹസനത്തും ലഭിക്കും?
- An unauthentic virtue of enduring the bad character of one's spouse? ഭാര്യയുടെ മോശം സ്വഭാവത്തോട് ക്ഷമ കാണിക്കുന്നയാൾക്ക് അയ്യൂബിന് (അ) ലഭിക്കുന്ന അതേ പ്രതിഫലം ലഭിക്കും,ഹദീസ്?
- Angel of death visiting a person 5 times a day? മരണത്തിന്റെ മലക്ക് ഒരു വ്യക്തിയെ ഒരു ദിവസം 5 തവണ സന്ദർശിക്കുന്നു?
- الغيبة اشد من الزنا Backbiting is worse than adultery? പരദൂഷണം വ്യഭിചാരത്തേക്കാൾ മോശമാണ്, നബി(സ)വചനം?
- Shaving the head in response to calamity? ദുരന്തത്തോടുള്ള പ്രതികരണമായി തല മൊട്ടയടിക്കുന്നു?
- A du'a attributed to Khidr ('alayhis salam)? ഖിദ്ർ (അലൈഹിസ് സലാം) പറഞ്ഞ ഒരു ദുആ?
-
Rajab is Allah’s month, Sha’baan is My month? റജബ് അല്ലാഹുവിന്റെ മാസമാണ്, ശഅബാൻ എന്റെ മാസമാണ്, ഹദീസ്?
- First Thing created:The Prophet ﷺ’s Nur? ആദ്യമായി സൃഷ്ടിച്ചത് നബി(സ)യുടെ നൂർ?ഹദീസ്?
- Bilal(R) mispronouncing the Athan? ബിലാൽ(റ) യുടെ ‘സീൻ’ അല്ലാഹുവിന്റെ അടുത്ത് ‘ഷീൻ’ ആണ്,ഹദീസ്?
- Hadith:Allah “looks at both spouses with Mercy”? ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്‌നേഹത്തോടെ നോക്കുമ്പോൾ, അല്ലാഹു ഇണകളെ കരുണയോടെ നോക്കുന്നു,ഹദീസ്:?
- A morsel of food for a hungry stomach is better than building 1000 mosques?വിശക്കുന്ന വയറിന് ഭക്ഷണം നൽകുന്നതാണ്1000 പള്ളികൾ പണിയുന്നതിനേക്കാൾ നല്ലത്,ഹദീസ്?
- Hadith on women with long hair and men with beards?താടിയുള്ള പുരുഷന്മാർക്ക് വേണ്ടി മലക്ക്മാർ പാപമോചനം തേടുന്നു, ഹദീസ്?
- RECITING SURAH IKHLAS ELEVEN TIMES WHEN PASSING THE GRAVEYARD?ഖബർ സ്താനിൽ സൂറത്തുൽ ഇഖ്‌ലാസ് പതിനൊന്ന് തവണ പാരായണം ചെയ്യുകയും തുടർന്ന് മരണപ്പെട്ടയാൾക്ക് ഹദ്ദിയ നൽകുകയും ചെയ്യുന്നവർക്ക് മരണപ്പെട്ടവരുടെ എണ്ണത്തിന്റെ പ്രതിഫലം ലഭിക്കും.നബി(സ)വചനം?
- An unauthentic virtue of a specific salah on the twenty seventh (27th) of Rajab? റജബിലെ 27-ാം തീയതി ഒരു നിർദ്ദിഷ്ട നിസ്കാരത്തിന്റെ ആധികാരികമല്ലാത്ത പ്രതിഫലം?
- Whoever protects my Sunnah, Allah will honour him with four qualities? എന്റെ സുന്നത്തിനെ ആർ സംരക്ഷിക്കുന്നുവോ, അല്ലാഹു അവനെ നാല് ഗുണങ്ങളാൽ ആദരിക്കും,നബി(സ)വചനം?
- A Believer in the Masjid is like a fish in water? "മസ്ജിദിലെ വിശ്വാസി വെള്ളത്തിലെ മത്സ്യത്തെപ്പോലെയും മസ്ജിദിലെ കപടവിശ്വാസി കൂട്ടിലെ പക്ഷിയെപ്പോലെയുമാണ്", നബി(സ)വചനം?
- A narration stating that abundant salutations will ensure many spouses in Jannah? ധാരാളം സ്വലാത്ത് ചൊല്ലിയാൽ സ്വർഗ്ഗത്തിൽ നിരവധി ഇണകളെ കിട്ടുമെന്ന് പ്രസ്താവിക്കുന്ന ഒരു വിവരണം?
- A narration about hospitality?ആതിഥ്യമര്യാദയെക്കുറിച്ചുള്ള ഒരു വിവരണം?
- A fabrication about Roses/Rose-Water? നബി (സ)യുടെ വിയർപ്പിൽ നിന്നാണ് റോസാ ചെടി രൂപപ്പെട്ടത്, ഹദീസ്?
- Hadith query: the leftover/remainder of the believer is cure? വിശ്വാസിയുടെ ശേഷിക്കുന്ന ഭക്ഷണം രോഗശാന്തിയാണ്, നബി(സ)വചനം?
- Hadith Query:Drinking water on an empty stomach? രാവിലെ എഴുന്നേറ്റയുടൻ ഒഴിഞ്ഞ വയറിൽ വെള്ളം കുടിക്കുന്നത് നിഷിദ്ധമാണോ?
- Ali(R) Born In The Kabah. Doubtful? അലി(റ) ജനിച്ചത് കഹ്ബയ്ക്കുള്ളിലാണ് എന്ന വിവരണം?
- I feel a cool breeze coming from Hind? ഹിന്ദിൽ നിന്ന് ഒരു തണുത്ത കാറ്റ് വരുന്നതായി എനിക്ക് തോന്നുന്നു.നബി(സ)വചനം?
- THA’LABAH IBN ABDURAHMAN AL ANSARI’S TAWBAH?തഹ്‌ലബ ബിൻ അബ്ദിർ റഹ്മാൻ അൽ അൻസാരി(റ) ന്റെ തൗബ?
- ABU BAKR’S(R) BEQUEST?അബൂബക്കറി(റ)ന്റെ ആഗ്രഹം? أدخلوا الحبيب إلى الحبيب പ്രിയപ്പെട്ടവരിലേക്ക് പ്രിയപ്പെട്ടവരെ ചെർക്കുക?
- CLARIFICATION REGARDING THE NARRATION ‘DIE BEFORE YOU DIE’? ‘നിങ്ങൾ മരിക്കുന്നതിന് മുമ്പ് മരിക്കുക’موتوا قبل ان تموتوا നബി(സ)വചനം?
-
THE DIFFERENT PUNISHMENTS FOR THE WOMEN OF JAHANNAM? ജഹന്നാമിലെ സ്ത്രീകൾക്കുള്ള വ്യത്യസ്തമായ ശിക്ഷകൾ?
- Rajab is like the wind, Sha'ban like the clouds and Ramadan like the rain?റജബ് മാസത്തിന്റെ ഉദാഹരണം കാറ്റ് പോലെയാണ്, ശഅ് ബാൻ മേഘങ്ങൾ പോലെയാണ്, റമദാൻ മഴ പോലെയാണ്, ഹദീസ്?
- Rajab is the month to sow the seeds, Sha'ban to irrigate and Ramadan to reap the harvest?റജബു മാസം സല്കര്മ്മങ്ങളുടെ വിത്ത് കുഴിച്ചുമൂടേണ്ട മാസവും, ശഅ്ബാന് ആ വിത്തിനു വെള്ളം നല്കേണ്ട മാസവും, റമളാന് കൃഷി കൊയ്തെടുക്കാനുള്ള മാസവുമാണ്, ഹദീസ്?
- Fasting on the twenty seventh (27th) of Rajab will receive the reward of fasting for sixty years? ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാല് അറുപതു വർഷത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്കും, ഹദീസ്?
- Cities in the Hereafter reserved for those who fast in Rajab?അള്ളാഹു തആലക്ക് പ്രത്യേക നഗരങ്ങളുണ്ട് [പരലോകത്ത്], റജബിൽ നോമ്പെടുക്കുന്നവർ മാത്രമേ അവയിൽ പ്രവേശിക്കുകയുള്ളൂ, ഹദീസ് ?
- 80-83 PEOPLE ACCEPTED NUH’S(A) MESSAGE? 80-83 ആളുകൾ മാത്രം നുഹി(അ)ന്റെ സന്ദേശം സ്വീകരിച്ചു,നബി(സ)വചനം?
- Fake hadith about hell that supposedly made our Prophetﷺ cry! നമ്മുടെ പ്രവാചക(സ) നെ കരയിച്ചു എന്ന് പറയപ്പെടുന്ന നരകത്തെ കുറിച്ചുള്ള വ്യാജ ഹദീസ്
- IS THE TOTAL LIFESPAN OF THIS UMMAH 1500/2000 YEARS? ഈ ഉമ്മത്തിന്റെ ആകെ ആയുസ്സ് 1500/2000 വർഷമാണോ?
- The ink of a scholar is more weightier than the blood of a martyr?ഒരു പണ്ഡിതന്റെ മഷി രക്തസാക്ഷിയുടെ രക്തത്തേക്കാൾ ഭാരമുള്ളതാണ്,നബി(സ)വചനം?
- Reciting Surah Ikhlas to 15 times daily cross the Sirat easily? ആരെങ്കിലും 15 പ്രാവശ്യം സൂറത്ത് ഇഖ്‌ലാസ് പാരായണം ചെയ്താൽ, അവൻ മിന്നൽ വേഗത്തിൽ സിറാത്ത് പാലം കടക്കും,ഹദിസ്?
- An unreliable narration regarding 'Isa ('a) greeting Nabi (s) during tawaf? ത്വവാഫിനിടെ ഈസാ (അ) നബി (സ) യെ അഭിവാദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിശ്വസനീയമല്ലാത്ത വിവരണം?
- VIRTUE OF LOOKING AT A SCHOLAR? ഒരു പണ്ഡിതനെ നോക്കുന്നതിന്റെ പ്രതിഫലം?
- USING THE MISWAK INCREASES ELOQUENCE, HADITH? മിസ്‌വാക്ക് ഉപയോഗിക്കുന്നത് വാക്ചാതുര്യ(വാചാലത) വർദ്ധിപ്പിക്കും, നബി(സ)വചനം?
- Nabi(s) being instilled with the qualities of other Ambiya? നബി(സ)ക്ക് മറ്റ് എല്ലാ അമ്പിയാക്കളുടെയും ഗുണങ്ങൾ നൽകപ്പെട്ടിരിക്കുന്നു, ഹദീസ്?
- La ilaha illa anta subhanaka inni kuntu minaz zalimin‘, Whomsoever reads this verse forty times during illness and passes away? ആരെങ്കിലും രോഗാവസ്ഥയിൽ ഈ വാക്യം നാൽപ്പത് തവണ ചൊല്ലുകയും മരിക്കുകയും ചെയതാലുല്ല പ്രതിഫലം?
- THE FASTING PERSON AND NABI MUSA(A)?നോമ്പ് തുറക്കുന്ന സമയത്തു എനിക്കും നോമ്പുകാരനുമായ മുഹമ്മദി(സ)ന്റെ ഉമ്മത്തിക്കുമിടയിൽ ഒരു മറ പോലും ഉണ്ടാകില്ല?
- SALAH WITH A TURBAN.തലപ്പാവു ധരിച്ചികൊണ്ടുള്ള നിസ്കാരം എഴുപത്തിരട്ടി പ്രതിഫലമാണ്, ഹദീസ്?
- COMBING THE HAIR WHILE STANDING? നിന്ന് മുടി ചീകുന്ന ഒരു വ്യക്തിക്ക് പ്രശ്നങ്ങളും ദുരന്തങ്ങളും വളരെ വേഗത്തിൽ വരും, ഹദീസ്?
- THE NAME OF THE ANGEL OF DEATH is Azrael, Hadith? മലക്കുൽ മൗത്തിന്റെ പേര് അസ്‌റാഹീൽ,നബി(സ)വചനം?
- THE IDOL WORSHIPPER WHO CALLED OUT YA SAMAD INSTEAD OF YA SANAM? യാ സനം എന്നതിന് പകരം യാ സമദ് എന്ന് വിളിച്ച വിഗ്രഹാരാധകൻ?
-
Start with backside of hand: SUNNAH METHOD OF APPLYING Athar?അത്തർ പ്രയോഗിക്കുന്ന സുന്നത്ത് രീതി,കൈയുടെ പിൻവശത്ത് നിന്ന് ആരംഭിക്കുക,ഹദിസ്?
- HOW DID SAHABAH SIT IN GATHERINGS? സ്വാഹാബാക്കൾ സദസ്സിൽ ചേർന്ന് ഇരുന്നപ്പോൾ അവരുടെ തലയുടെ മുകളിൽ ഷീറ്റ് വിരിക്കപ്പെട്ടാൽ അതിൽ കുഴികൾ ഉണ്ടാകില്ല, ഹദീസ്?
- QUERY REGARDING A SAHABI EMULATING NABI(S)?ഒരു സഹാബി വഴിയിലൂടെ നടക്കുമ്പോൾ മരക്കൊമ്പ് ഇല്ലാതിരുന്നിട്ടും നബി(സ)യെ അനുകരിക്കുന്നതിനെ ആ സ്ഥലത്ത് കുനിഞ്ഞു?
- Doubtful narration about Abu Bakr(R)? ابو بكر مني وانا منه. അബൂബക്കർ എന്നിൽ നിന്നാണ്, ഞാൻ അബൂബക്കർൽ നിന്നാണ്, നബി(സ)വചനം?
- Doubtful narration regarding the knowledge of 'Ali (radiyallahu 'anhu)? എനിക്ക് ശേഷം എന്റെ ഉമ്മത്തിൽ നിന്ന് ഏറ്റവും കൂടുതൽ അറിവുള്ളത് അലിയാണ്, ഹദീസ്?
- Saying salam to twenty people a day, special reward? ഒരു ദിവസം ഇരുപത് പേർക്ക് സലാം ചൊല്ലൽ, പ്രത്യേക പ്രതിഫലം ?
- ഒരിക്കൽ നബി(സ) ഫാത്തിമ(റ) വീട്ടിൽ പോയി അപ്പോൾ കുഞ്ഞുങ്ങൾ വിശന്നു കരയുന്നുണ്ടായിരുന്നു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പറഞ്ഞപ്പോൾ ഒന്നും ഇല്ലെന്നും അലി(റ) എവിടെ എന്ന് ചോദിച്ചപ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ പോയി എന്നും നബി(സ) വിഷമത്തോടെ തിരിച്ചു വന്നു എന്നും പറയപ്പെടുന്ന സംഭവം?
- സഅദ് ഇ ബ്നു അബിവക്കാസ്(റ) ന്റെ ഖബർ ചൈനയിൽ ആണെന്ന് പറയപ്പെടുന്ന വിഷയം?
- സ്വർഗത്തിലേക്ക് രണ്ടു ചുവടാണുള്ളത് ഒന്നാമത്തെത് നഫ്സിന്റെ മുകളിൽ വക്കുക രണ്ടാമത്തെത് സ്വർഗത്തിൽ ആയിരിക്കും.....എന്ന് അബൂബക്കർ (റ) പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭവം?
- റസൂൽ(സ) അബുജഹൽന്റെ അടുത്ത് 50-100 തവണ പോയി ദഅവത് ചെയ്തിരുന്നു.. എന്ന് പറയപ്പെടുന്ന സംഭവം?
- ഒരു സ്വഹാബി പറയുമായിരുന്നു.. ഞാൻ ഇസ്ലാം സ്വീകരിക്കും മുൻപ് എന്റെ അടുക്കൽ നബി (സ) 40 തവണ വന്നിരുന്നു എന്ന് പറയപ്പെടുന്ന സംഭവം
- നബി (സ)വീട്ടിൽ ഒരു രാത്രി യിൽ ഒരു ബദു വന്ന് താമസിക്കുകയും.. രാത്രി വീട്ടിൽ വിസർജനം നടത്തി യിട്ട് പോയി.. മറന്നു പോയ വടി /വാൾ എടുക്കാൻ വന്നപ്പോൾ നബി (സ) സ്വന്തം അത് വൃത്തി ആക്കുന്നത് കണ്ട് അദ്ദേഹം മുസ്ലിം ആയി എന്ന് പറയപ്പെടുന്ന സംഭവം?
- ഹജ്ജത്തുൽ വിദയിൽ നബി(സ) ഇവിടെ ഹാജലരുള്ളവർ ഹാജർ ഇല്ലാത്തവർക്ക് എത്തിച്ചുകൊടുക്കുക എന്ന് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന സഹാബാക്കൾ അവരുടെ കുതിരകളും ഒട്ടകങ്ങളും ഏതൊരു ദിശയിലേക്കാണ് തിരിഞ്ഞു നിന്നിരുന്നത് ആ ഭാഗത്തേയ്ക്ക് പുറപ്പെട്ടു പോയി എന്ന് പറയപ്പെടുന്ന സംഭവം?
- ബൈത്തുൽ മുഖദ്ദസ് കീഴടക്കിയ സമയത്ത് ഉമർ(റ)വിനെ അവിടുത്തെ പാതിരിമാർ ക്ഷണിക്കുകയും ആ ക്ഷണം സ്വീകരിച്ച് ഉമർ(റ)അവിടെയെത്തി വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തു.ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുപ്രയിൽ വീണ ആഹാരം ഉമർ (റ)എടുത്ത് കഴിച്ചു.വലിയ ആൾക്കാർ അവിടെ ഉണ്ടായിരുന്നതിനാൽ കൂടെ കഴിച്ചു കൊണ്ടിരുന്ന ചില സഹാബാക്കൾ അദ്ദേഹത്തെ ഇതിൽനിന്ന് തടഞ്ഞു. അപ്പോൾ ഉമർ(റ)പറഞ്ഞു "ഈ വിഡ്ഢികളായ ആൾക്കാർക്ക് വേണ്ടി ഞാൻ എന്തിന് എന്റെ ഹബീബായ റസൂലിന്റെ സുന്നത്തിനെ ഒഴിവാക്കണം"?
- നൂഹ് നബി(അ)നെ ജനങ്ങൾ കല്ലുകൊണ്ട് എറിഞ്ഞിട്ട് അദ്ദേഹം കല്ലുകൾക്കുള്ളിൽ മൂടിപ്പോയി എന്നും ജിബ്‌രീൽ(അ)വന്ന് കല്ലുകൾ മാറ്റുമായിരുന്നു എന്നും പറയപ്പെടുന്ന സംഭവം?
- "അസ്സ്വദക്കതു റദ്ദുൽ ബലാ" എന്ന് നബി(സ)വചനം?
- ഉമർ(റ) ഒരു മജ്‌ലിസ് കൂടിക്കഴിഞ്ഞാൽ ഈ കൂട്ടത്തിൽ ഏറ്റവും വലിയ പാപി ഞാൻ ആണെന്ന് പറയുമായിരുന്നു എന്ന് പറയപ്പെടുന്ന സംഭവം?
- അബു അയ്യൂബ് അൻസാരി(റ) ഖബർസ്ഥാനിൽ നിന്ന് പ്രകാശം പുറപ്പെടുന്നത് കണ്ടപ്പോൾ ഒരുപാട് പേര് ഇസ്ലാo സ്വീകരിച്ചു എന്ന് പറയപ്പെടുന്ന സംഭവം?
- ദജ്ജാൽ ബന്ധിച്ച ചങ്ങല നക്കിക്കൊണ്ടിരിക്കു ന്നത് നബി (സ) തങ്ങളുടെ അടുക്കൽ ഒരു സ്ത്രീ തന്റെ കുട്ടിയെ മധുരം അധികം കഴിക്കുന്നതിൽ നിന്നും ഉപദേശിക്കാൻ പറഞ്ഞപ്പോ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു എന്നും ശേഷം വന്നപ്പോൾ ഉപദേശിച്ചു, അന്ന് പറയാഞ്ഞത് ഞാൻ അന്ന് മധുരം കഴിക്കുമായിരുന്നു എന്നും പറയപ്പെടുന്ന സംഭവം? കൊണ്ട് പൊട്ടാറാകുകയും എല്ലാ വെള്ളിയാഴ്ചയും ജുമാ നടക്കുന്നത് കാരണമായി അത് പഴയ പോലെ ആവുകയും ചെയ്യുന്നു എന്ന് പറയപ്പെടുന്ന സംഭവം?
- ജുമാ നടക്കാത്ത വെള്ളിയാഴ്ച ആകും ദജ്ജാൽ പുറപ്പെടുക എന്ന് പറയപ്പെടുന്ന സംഭവം?
-
നബി (സ) തങ്ങളുടെ അടുക്കൽ ഒരു സ്ത്രീ തന്റെ കുട്ടിയെ മധുരം അധികം കഴിക്കുന്നതിൽ നിന്നും ഉപദേശിക്കാൻ പറഞ്ഞപ്പോ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു എന്നും ശേഷം വന്നപ്പോൾ ഉപദേശിച്ചു, അന്ന് പറയാഞ്ഞത് ഞാൻ അന്ന് മധുരം കഴിക്കുമായിരുന്നു എന്നും പറയപ്പെടുന്ന സംഭവം?
- ഒരു സ്ത്രീ നിസ്കരിച്ചിട്ട് മരണപ്പെട്ട തന്റെ കുട്ടിക്ക് ജീവൻ തിരിച്ചു വാങ്ങി എന്ന സംഭവം? (സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്,പക്ഷേ രിവായതിൽ ഒന്നും നിസ്കാരം എന്ന പരാമർശം കണ്ടിട്ടില്ല)
- "അല്ലാഹുവേ നീ എന്നേ വൃത്തിയാക്കിയത് പോലെ ഇവന്റെ ഹൃദയം വൃത്തിയാക്കണേ" എന്ന് പാത്രം ദുആ ചെയ്യും എന്ന പരാമർശം?. (പാപമോചനം തേടും എന്ന പരാമർശമാണ് ഹദിസിൽ കണ്ടത്)
- അധികം തണുപ്പുള്ള ആഹാരസാധനങ്ങൾ കഴിക്കാൻ പാടില്ല, നബി(സ)വചനം?
- ഉമർ(റ) പറഞ്ഞതായി വരുന്നു, "എനിക്ക് ഖിലാഫത്തിന്റെ ഉത്തരവാദിത്വം ഇല്ലാതിരുന്നെങ്കിൽ ഞാൻ മസ്ജിദ് നബവിയുടെ മുഅദ്ദിനാകുമായിരുന്നു"?
- ആഹാരം കഴിക്കുന്നതിന് മുമ്പ് രണ്ടു മുൻകൈകളും വായും കഴുകുക. ഇത് മുഖേന കടം കൂടാതെ മരണപ്പെടും,ഹദീസ്?
- കിടക്കുന്ന സമയത്ത് വിരിപ്പ് തട്ടി കുടയുക എന്ന് നബി (സ) പറയുന്നത്,കേട്ട ഒരു ജൂതൻ വീട്ടിൽ പോയി അപ്രകാരം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കിടക്കയിൽ ഒരു വിഷ ജീവിയെ കാണാൻ സാധിച്ചു. ഇത് കണ്ട് അദ്ദേഹം മുസ്ലിമായി?
- നബി(സ)തങ്ങൾ ഒരിക്കലും ഒറ്റക് ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്നും കൂടെ ആരുമില്ലെങ്കിൽ ഭാര്യമാരെ കൂടെ കൂട്ടി ഭക്ഷണം കഴിക്കുമായിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്?
- രാത്രി നഖം വെട്ടുന്നത് നല്ലതല്ല, ഹദീസ്?
- ദഹ്‌വത്തിന് ആളുകൾ പോകുമ്പോൾ ആ ഭാഗത്തുള്ള ഖബറിലെ ശിക്ഷ നിർത്തിവെക്കും?
- നിന്ന് വെള്ളം കുടിച്ചാൽ ധാരാളം രോഗം നൽകി അള്ളാഹു പരീക്ഷിക്കും,ഹദീസ്?
- ഒരു സ്വഹാബി മൂന്നു പ്രാവശ്യം നിസ്കരിച്ചിട്ട് ആട്ടുകല്ലിൽ നിന്ന് മാവ് വരുത്തിയ സംഭവം?(ഈ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്,പക്ഷേ രിവായതിൽ ഒന്നും നിസ്കാരം എന്ന പരാമർശം കണ്ടിട്ടില്ല)
-
ഫാത്തിമ(റ)യെ ഖബറിൽ വെക്കുന്ന സമയം ഒരാൾ കബറിനെ നോക്കി പറഞ്ഞു.നിന്നിലേക്ക് വരുന്ന ഈ വ്യക്തി നബി(സ)യുടെ പുത്രി ഫാത്തിമയാണ്. സ്വർഗ്ഗ സ്ത്രീകളുടെ നേതാവാണ്. അപ്പോൾ കബർ വിളിച്ചുപറഞ്ഞു ഞാൻ എന്നിലേക്ക് വരുന്ന വ്യക്തികൾ ആരാണെന്ന് നോക്കാറില്ല, മറിച്ച് അവരുടെ ഈമാനും അമലും മാത്രമേ നോക്കാറുള്ളൂ. അതനുസരിച്ചാണ് എന്റെ പെരുമാറ്റം?
- നിലത്തുവീണ ആഹാരം എടുത്തു കഴിക്കുന്നതിൽ മൂന്നുവിധത്തിലുള്ള പ്രയോജനങ്ങൾ ഉണ്ട്.1. സന്താനങ്ങൾ സ്വാലിഹീങ്ങളായി തീരും 2.കിബ്ർ കുറയുന്നു/നശിക്കും 3. തലമുറകളോളം ദാരിദ്ര്യം ഉണ്ടാവില്ല,ഹദീസ്?
- മൂസ(അ)ഒരു പണക്കാരന്റെ അടുക്കൽ പോയപ്പോൾ സമ്പത് കുറക്കാൻ അള്ളാഹുവിനോട് പറയാൻ പറഞ്ഞുവെന്നും ഒരു പാവപ്പെട്ടവന്റെ അടുത്ത് പോയപ്പോൾ സമ്പത് ലഭിക്കാൻ ദുആ ചെയ്യാൻ പറഞ്ഞു വെന്നും, ഒന്നാമനോട് ശുക്ർ ചെയ്യാതിരിക്കുക എന്നും അപ്പോൾ അദ്ദേഹം അത് കഴിയില്ല എന്ന് പറഞ്ഞപ്പോൾ കയ്യിലിരുന്ന തസ്ബീഹ് മാല സ്വർണം ആയി എന്നും, പാവപ്പെട്ടവനോട് കിട്ടിയ അനുഗ്രഹത്തിൽ ശുക്ർ ചെയ്യാൻ പറഞ്ഞു എന്നും അപ്പൊ അദ്ദേഹം എനിക്ക് എന്ത് കിട്ടിയിട്ട് ശുക്ർ ചെയ്യാനാ എന്ന് ചോദിച്ചു അപ്പൊ അദ്ദേഹം ഉടുത്തിരുന്ന തുണി പറന്നു പോയി എന്ന് പറയപ്പെടുന്ന സംഭവം?
-
മദീനയിൽ ഒരിക്കൽ ഒരു ജൂതൻ ഒരു സ്വഹാബിയുടെ കടയിൽ സാധനം വാങ്ങാൻ വന്നു. അപ്പോൾ ആ സഹാബി അടുത്തുള്ള ഒരു ജൂതന്റെ കടയിലേക്ക് പറഞ്ഞു വിട്ടു അവിടുന്ന് സാധനം വാങ്ങാൻ പറഞ്ഞു. അയാൾ സാധനം വാങ്ങിയതിനു ശേഷം തിരിച്ചുവന്ന് കാരണം ചോദിച്ചു. അപ്പോൾ ആ സഹാബി പറഞ്ഞു. എനിക്ക് എന്റെ ആവശ്യത്തിനുള്ള കച്ചവടം നടന്നു കഴിഞ്ഞു. ആ ജൂതന്റെ കടയിൽ ഇന്ന് ആരും വന്നിട്ടില്ല അതുകൊണ്ടാണ് അവിടേക്ക് പറഞ്ഞുവിട്ടത് ഇത് കേട്ട് ആ ജൂതൻ മുസ്ലിമായി?