Q- What is the status of this Hadith? Hubbul Watan Minal Iman : Loving one’s homeland is part of Iman
The particular Hadith you question has no basis according to the Muhaddithun. ‘Allamah Saghani and Mulla ‘Ali Al Qari (rahimahumallah) have deemed this narration a fabrication.(Mawdu’atus Saghani, Hadith: 81 and Al Masnu’, Hadith: 106)
No Muhaddith has proven these words as the words of Rasulullah sallallahu ‘alayhi wa sallam).
Therefore one cannot quote this as a Hadith
റസൂൽ (സ) പേരിലുള്ള പ്രസിദ്ധമായ രണ്ട് വ്യാജ ഹദീസുകൾ.
1. രാജ്യ സ്നേഹം ഈമാനിന്റെ ഭാഗമാണ്?
2. എന്റെ മദീന നിങ്ങളെ ആക്രമിക്കാൻ വന്നാലും നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കുക?
സ്വാതന്ത്ര്യ ദിനം വരുമ്പോ വ്യാപകമായി പോസ്റ്റർ ഉണ്ടാക്കപ്പെടുന്നതും പലരും പ്രഭാഷണങ്ങളിൽ പറയാറുള്ളതും ഹദീസ് എന്നോ നബി വചനം എന്നോ, മുഹമ്മദ് നബി(സ) എന്നോ ഒക്കെ അടിയിൽ എഴുതി പ്രചരിപ്പിക്കുന്നതുമായ രണ്ട് വാചകങ്ങളാണ് മുകളിൽ കൊടുത്തത്.
ഇത് രണ്ടും പ്രവാചകന്റെ പേരിലുള്ള കളവുകളാണ്. അറബിയിലും حب الوطن من الايمان എന്ന വാചകം പ്രസിദ്ധമാണ്.
ഇതിനർത്ഥം മുസ്ലിങ്ങൾക്കാർക്കും രാജ്യ സ്നേഹമില്ല എന്നോ, രാജ്യസ്‌നേഹം പാടില്ല എന്നോ അല്ല, മറിച്ചു മുൻഗാമികളായ നമ്മുടെ പൂർവികർ രക്തവും ജീവനും ഈ രാജ്യത്തിന് വേണ്ടി നൽകി നേടിയതാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം, ചരിത്രം വായിക്കുന്ന ഏതൊരാൾക്കും അത് മനസ്സിലാവും രാജ്യ സ്നേഹത്തിൽ ആരെക്കാളും ഒരു പടി മുന്നിൽ തന്നെയാണ് അന്നും ഇന്നും ഈ നാട്ടിലെ മുസ്ലിങ്ങൾ.
പക്ഷെ ഇവിടത്തെ വിഷയം അതല്ല പ്രവാചകന്റെ പേരിൽ കളവ് പറയുന്നതിന്റെ ഗൗരവമാണ്.
‘നാം ഒരാളോട് ദീനിനെപ്പറ്റി സംസാരിക്കുമ്പോൾ പറയുന്ന കാര്യങ്ങൾ സ്വഹീഹ് ആയതാണോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.
നബി(സ) പറഞ്ഞു:إن كذبًا علي ليس ككذب على أحد...നബി(സ) യുടെ പേരിൽ കളവ് പറയുന്നത് മറ്റുള്ളവരുടെ മേൽ കളവ് പറയുന്നത് പോലെയല്ല...من كذب عليَّ متعمداً فليتبوأ مقعده من النار. മനപ്പൂർവം ഒരാൾ എന്റെ പേരിൽ കളവ് പറഞ്ഞാൽ നരകത്തിൽ തനിക്കൊരു ഇരിപ്പിടം അവൻ ഉറപ്പിച്ചു കൊള്ളട്ടെ! من حدَّث عني بحديث يُرَى أنه كَذِبٌ فهو أحد الكاذِبَين.
ആരെങ്കിലും എന്റെ മേൽ ഒരു ഹദീസ് ഉദ്ധരിക്കുകയും അത് കളവാണെന്ന് അവനറിയുകയും ചെയ്താൽ ഇവൻ രണ്ട് കള്ളൻമാരിൽ ഒരാളായി.
ഒന്ന് ഹദീസ് ഉണ്ടാക്കിയവനും രണ്ട് അത് സ്വഹീഹല്ല എന്നറിഞ്ഞിട്ടും പറയുന്നവനും. ഈ വിഷയം വളരെ ഗൗരവത്തിൽ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ മേന്മ പറയാനായാലും , ഉദ്ദേശശുദ്ധി നല്ലതാണെങ്കിൽ പോലും സ്വഹീഹാണെന്ന് നമുക്ക് ഉറപ്പില്ലാത്ത കാര്യം പറയാതിരിക്കലാണ് വേണ്ടത്.
നമുക്കിടയിൽ വളരെ പ്രസിദ്ധമായ എന്നാൽ അടിസ്ഥാനമില്ലാത്തതുമായ രണ്ട് കാര്യങ്ങളാണ് മേൽ പറഞ്ഞത്.
1. രാജ്യസ്നേഹം ഈമാനിന്റെ ഭാഗമാണ്!
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വിശേഷിച്ചും സോഷ്യൽ മീഡിയകളിൽ വല്ലാതെ പ്രചരിക്കുന്ന, ഹദീസ് എന്ന് ആളുകൾ പറയുന്നതായ 'രാജ്യസ്നേഹം ഈമാനിന്റെ ഭാഗമാണ്' എന്ന വാചകം നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും.
വാസ്തവത്തിൽ ദുർബലമായ(ضعيف) ഒരു ഹദീഥായിട്ടുപോലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും ആശ്ചര്യജനകമായ കാര്യം! എല്ലാവർഷവും ധാരാളമായി ഷെയർ ചെയ്യപ്പെടുന്ന ഈ വാചകത്തിന്റെ സ്വിഹഹത്ത്(ആധികാരികത) എല്ലാവരും പഠിച്ചിരിക്കണമെന്നില്ല, അറിഞ്ഞവർ അത് ഷെയർ ചെയ്യാതിരിക്കലും ഷെയർ ചെയ്തവർക്ക് അത് പറഞ്ഞു കൊടുക്കുകയും ചെയ്യേണ്ടതാണ്.
2. 'എന്റെ മദീന നിങ്ങളെ ആക്രമിക്കാൻ വന്നാൽ പോലും നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കുക!'
മേൽ വചനം എഴുതിയിട്ട് കൂടെ 'നബി വചനം' എന്ന് കൊടുത്തിരിക്കുന്നത് കാണാം. സ്വഹീഹായ ഹദീസിലോ ദുർബലമായ ഹദീസിലോ സനദോടുകൂടി ഈയൊരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത എന്നാൽ പ്രസിദ്ധിയാർജിച്ച ഈ കള്ളം നാം പ്രചരിപ്പിക്കരുത്.
ഇനി നമ്മൾ ആളുകൾക്ക് ഇത് തെറ്റാണെന്ന് പഠിപ്പിക്കാൻ വേണ്ടിയാണെങ്കിൽപോലും ഈ വാചകത്തെ പറ്റി പറയുമ്പോ ഹദീസ് എന്നുപോലും പറയാൻ പാടില്ലാത്തതാണ്, റസൂലിന്റെ പേരിലുള്ള കള്ള കഥ, വ്യാജ ഹദീസ്, എന്നൊക്കെയാണ് പറയേണ്ടത്.
And Allah Ta’ala Knows best
5 Links are below
https://hadithanswers.com/hadith-loving-ones-homeland-is-part-of-iman/
https://sites.google.com/site/hadithjournal/hadith-analysis/hubb-al-watan-min-al-iman-hb-alwtn-mn-alayman---love-for-one-s-homeland-is-part-of-faith?pli=1
https://mawdu.wordpress.com/2017/11/15/love-country-watan-part-of-faith-iman-eman-hadith/
https://muftiwp.gov.my/en/artikel/irsyad-al-hadith/3661-irsyad-al-hadith-series-411-hadith-on-loving-one-s-country
https://www.al-feqh.com/en/the-statements-cleanliness-is-part-of-iman--love-for-one-s-country-is-part-of-iman-and-economy-is-half-of-subsistence