Q- Can this incident be quoted? A man once came to complain about his wife to Sayyiduna ‘Umar ibn Al Khattab (radiyallahu ‘anhu). However when he got to the door he heard Ummu Kulthum (radiyallahu ‘anha) raising her voice to Sayyiduna ‘Umar (radiyallahu ‘anhu). He said to himself, I am coming to complain regarding my wife whereas Sayyiduna ‘Umar is going through the same predicament, so he turned away. Sayyiduna ‘Umar (radiyallahu ‘anhu) called him back and inquired from him the reason for his visit. When this man explained, Sayyiduna ‘Umar said he overlooks his wife due to the following reasons: 1) She is a means of protection from Jahannam as she prevents him from haram/zina 2) She protects his home and wealth in his absence 3) She washes his clothes 4) She bore his children 5) She cooks and bakes for him The man said that his wife does the same so he too will overlook her faults.?ഒരിക്കൽ ഒരാൾ ഉമർ ഇബ്‌നു അൽ ഖത്താബിനോട് (റ) തന്റെ ഭാര്യയെക്കുറിച്ച് പരാതിപ്പെടാൻ വന്നു. എന്നാൽ വാതിൽക്കൽ എത്തിയപ്പോൾ ഉമ്മു കുൽത്തും (റ) സയ്യിദുനാ ഉമറിനോട് (റ) ശബ്ദം ഉയർത്തുന്നത് അവൻ കേട്ടു. അയാൾ സ്വയം പറഞ്ഞു, ഞാൻ എന്റെ ഭാര്യയെക്കുറിച്ച് പരാതിപ്പെടാൻ വരുന്നു, അതേസമയം സയ്യിദുനാ ഉമറും ഇതേ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, അതിനാൽ അദ്ദേഹം പിന്തിരിഞ്ഞു. സയ്യിദുനാ ഉമർ (റ) അദ്ദേഹത്തെ തിരികെ വിളിച്ച് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ കാരണം അന്വേഷിച്ചു. ഈ മനുഷ്യൻ വിശദീകരിച്ചപ്പോൾ, സയ്യിദുനാ ഉമർ പറഞ്ഞു, ഇനിപ്പറയുന്ന കാരണങ്ങളാൽ അവൻ തന്റെ ഭാര്യയെ അവഗണിക്കുന്നു: 1) ജഹന്നാമിൽ നിന്ന് അവൾ സംരക്ഷണത്തിനുള്ള ഒരു മാർഗമാണ്, കാരണം അവൾ അവനെ ഹറാം / സീനയിൽ നിന്ന് തടയുന്നു 2) അവന്റെ അഭാവത്തിൽ അവൾ അവന്റെ വീടും സമ്പത്തും സംരക്ഷിക്കുന്നു 3) അവൾ അവന്റെ വസ്ത്രങ്ങൾ കഴുകുന്നു 4) അവൾ അവന്റെ മക്കളെ പ്രസവിക്കുന്നു 5) അവൾ അവനുവേണ്ടി പാചകം ചെയ്യുകയും ചുടുകയും ചെയ്യുന്നു ആ മനുഷ്യൻ പറഞ്ഞു, തന്റെ ഭാര്യയും അതുതന്നെ ചെയ്യുന്നു, അതിനാൽ അവനും അവളുടെ തെറ്റുകൾ അവഗണിക്കു?
Have not come across any chain for this incident. Faqih Abu Layth As Samarqandi and Hafiz Ibn Hajar Al Haytami (rahimahumallah) have cited it without quoting the chain of narrators.(Tambihul Ghafilin, pg. 486 and Az Zawajir, vol. 2 pg. 50)
ഈ സംഭവം എല്ലാവരും ഒരു പക്ഷേ കേട്ടിട്ടുണ്ടാകാം. ഉമർ(റ)വിന്റെ അടുത്തേക്ക് ഒരാൾ വരുന്നു. തന്റെ ഭാര്യ തന്നോട് ഉച്ചത്തിൽ കയർത്തു സംസാരിക്കുന്നു എന്ന പരാതിയുമായിട്ടാണ് വരവ്.
ഉമറി(റ)ന്റെ വീട്ടിന്റെ വാതിലിനടുത്ത് അദ്ദേഹത്തെ കാത്തു നിന്നപ്പോൾ ഉമർ(റ)വിന്റെ ഭാര്യ അദ്ദേഹത്തോട് ഉച്ചത്തിൽ സംസാരിക്കുന്നത് പരാതിയുമായി വന്നയാൾ കേട്ടു, എന്നാൽ ഉമർ(റ) ആകട്ടെ മറുപടി കൊടുക്കാതെ മിണ്ടാതിരിക്കുകയാണ്...ആ വ്യക്തി അമീറുൽ മുഅ്മിനീന്റെ ഹാൽ ഇങ്ങനെയാണെങ്കിൽ എന്റെ ഹാൽ ഇപ്പോൾ എന്താണ് എന്ന് പറഞ്ഞുകൊണ്ട് മടങ്ങി. അയാൾ മടങ്ങുന്നത് ഉമർ(റ) കണ്ടു. ഉടനെ അയാളെ തിരിച്ച് വിളിച്ചു, എന്നിട്ട് താങ്കളുടെ ആവശ്യം എന്താണെന്ന് ചോദിച്ചു.
യാ അമീറുൽ മുഅ്മിനീൻ, ഞാൻ എന്റെ ഭാര്യ എന്നോട് കയർത്തു സംസാരിക്കുന്നതിനെപ്പറ്റി താങ്കളോട് പരാതി പറയാൻ വേണ്ടി വന്നതാണ്, താങ്കളുടെ ഭാര്യയും അതു പോലെയാണ് എന്ന് മനസ്സിലായി, അതു കൊണ്ട് ഞാൻ മടങ്ങിപ്പോയി. അമീറുൽ മുഅ്മിനീന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ എന്റെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ മടങ്ങിയത്.!
ഉമർ(റ) അദ്ദേഹത്തോട് പറഞ്ഞു, അവൾക്ക് എന്നോട് അങ്ങനെ സംസാരിക്കാൻ അവകാശമുണ്ട്. അവൾ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നവളാണ്, എന്റെ വസ്ത്രങ്ങൾ അലക്കുന്നവളാണ്, എന്റെ മക്കൾക്ക് പാല് കൊടുക്കുന്നവളാണ് ഇതൊന്നും അവൾക്ക് നിർബന്ധമില്ലാഞ്ഞിട്ടും ഇതെല്ലാം അവൾ ചെയ്യുന്നുണ്ട്, അതുകൊണ്ട് തന്നെ അവൾക്ക് അങ്ങനെ സംസാരിക്കാൻ അവകാശമുണ്ട് ഇതാണ് ഈ കഥയുടെ സംഗ്രഹം.
ഈ കഥ തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു സനദുമില്ലാതെ ചില പിൽക്കാലക്കാരുടെ കിത്താബുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണിത്, ആ കിത്താബുകളിൽ തന്നെ ഒരു സനദുമില്ല,ഒരാൾ വന്നു എന്നാണ് വന്ന ആൾ ആരെന്നില്ല ഇതാര് റിപ്പോർട്ട് ചെയ്‌തെന്നുമില്ല.
സനദിന്റെ കാര്യം മാത്രമല്ല ഇതിന്റെ മത്നിലും ആകെ പ്രേശ്നമാണ്,
ഉമർ(റ) വിനെ പറ്റി നമ്മൾ മനസ്സിലാക്കി വെച്ചത് വളരെ ഗൗരവക്കാരനും എല്ലാവരും ഭയപ്പെടുകയും അദ്ദേഹം ഒരു വഴിയിൽ പ്രവേശിച്ചാൽ പിശാച് പോലും ആ വഴിയിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്യുന്ന വ്യക്തിയായിട്ടാണ്.
قال ابن عباس رضي الله عنهما : " مكثت سنة أريد أن أسأل عمر بن الخطاب عن آية فما أستطيع أن أسأله هيبة له " رواه البخاري (4913) ومسلم (1479)
ഇബ്നു അബ്ബാസ് (റ ) പറയുന്നു ഞാൻ ഖുർആനിലെ ഒരു ആയത്തിനെ കുറിച്ച് ഉമർ ( റ ) നോട് ചോദിക്കാൻ എനിക്ക് അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും കാരണം ഒരു വർഷമെടുത്തു.
قال عَمْرِو بْنِ مَيْمُونٍ : " شَهِدْتُ عُمَرَ رَضِيَ اللَّهُ عَنْهُ يَوْمَ طُعِنَ فَمَا مَنَعَنِي أَنْ أَكُونَ فِي الصَّفِّ الْأَوَّلِ إِلَّا هَيْبَتُهُ، وَكَانَ رَجُلًا مَهِيبًا " "حلية الأولياء" (4/151)
അംറു ബിനു മയ്മൂൻ ( റ ) പറയുന്നു ഉമർ ( റ ) അതീവ ഗംഭീര്യമുള്ള വ്യക്തിയായിരുന്നു, അദ്ദേഹത്തിന് കുത്ത് കൊണ്ട ദിവസം ഞാനും പള്ളിയിൽ ഉണ്ടായിരുന്നു.അദ്ദേഹത്തിനോടുള്ള ബഹുമാനം നിമിത്തം എനിക്ക് ഒന്നാമത്തെ സഫിൽ നിൽക്കാൻ പോലും ഭയമായിരുന്നു.
അങ്ങനെയുള്ള അദ്ദേഹത്തിനെ ഭാര്യ ചീത്ത പറഞ്ഞു എന്ന് പറഞ്ഞാൽ അത് വലിയ അസംബന്ധമാണ്.
ഇത് ശിയാക്കൾ ഉമർ(റ) വിനെ വില കുറച്ചു കാണിക്കാൻ വേണ്ടി കെട്ടിച്ചമച്ചുണ്ടാക്കിയതാണ് എന്നാണ് ഉലമാക്കൾ പറഞ്ഞിരിക്കുന്നത്. ഉമർ തന്റെ ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് മിണ്ടാതിരിക്കുന്ന ആളല്ല എന്ന് നമുക്ക് അദ്ദേഹത്തിന്റെ മുഴുവൻ സ്വഭാവത്തിൽ നിന്നും മനസ്സിലാകും. മാത്രമല്ല, ഭർത്താവിനോട് ശബ്ദമുയർത്തി കയർത്തു സംസാരിക്കുക എന്നത് സ്ത്രീകളിൽ മോശം സ്വഭാവമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്, അങ്ങിനെ ഉള്ളപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അത് ചെയ്തുവെന്നും, അത്ര വലിയ തിന്മ കണ്ടിട്ട് ഉമർ ( റ ) അതിനെ വാക്ക് കൊണ്ടു പോലും തടഞ്ഞില്ല എന്ന് മാത്രമല്ല അതിനവൾക്ക് അവകാശമുണ്ട് എന്ന് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു എന്നത് എത്ര മാത്രം അസംബന്ധമാണ്.???
മാത്രമല്ല തന്റെ ഭാര്യയുടെ മോശം സ്വഭാവത്തെ കുറിച്ച് പരാതി പറഞ്ഞ ആളെ തെറ്റിദ്ധരിപ്പിച്ചു വിട്ടു എന്നതും ഉമർ ( റ ) നെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതാണ്.
മാത്രമല്ല തന്റെ മക്കൾക്ക് പാല് കൊടുക്കുന്നതും ഭർത്താവിന് ഖിദ്മത്ത് ചെയ്യുന്നതും ഒരു ഭാര്യയുടെ മേൽ നിര്ബന്ധമാണ്( അവസ്ഥകൾക്കനുസരിച്ച്,,ഈ വിഷയത്തിൽ പണ്ഡിതന്മാർക്ക് അഭിപ്രായ വിത്യസങ്ങളുണ്ട്.)
قال شيخ الإسلام ابن تيمية رحمه الله :"وتجب خدمة زوجها بالمعروف من مثلها لمثله ، ويتنوع ذلك بتنوع الأحوال ، فخدمة البدوية ليست كخدمة القروية ، وخدمة القوية ليست كخدمة الضعيفة .
(الاختيارات" ص 352)
ഷൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റ ) പറഞ്ഞു.ഒരു ഭാര്യക്ക് തന്റെ ഭർത്താവിന് സേവനങ്ങൾ ചെയ്ത് കൊടുക്കൽ നിര്ബന്ധമാണ്, നാട്ടിൽ അറിയപ്പെടുന്ന രീതി അനുസരിച്ചു, ഇത് അവസ്ഥകൾ അനുസരിച്ച് വിത്യാസപ്പെടും, ഗ്രാമീണയായ സ്ത്രീ ഖിദ്മത്ത് ചെയ്യുന്ന പോലെ അല്ല നഗരത്തിലെ പെണ്ണ് ഖിദ്മത്ത് ചെയ്യുന്നത്, നല്ല ആരോഗ്യമുള്ള സ്ത്രീയും ബലഹീനയായ സ്ത്രീയും തമ്മിൽ സേവനത്തിൽ മാറ്റമുണ്ടാവും.
.قال ابن حبيب في " الواضحة " :حكم النبي صلى الله عليه وسلم بين علي بن أبي طالب رضي الله عنه وبين فاطمة رضي الله عنها حين اشتكيا إليه الخدمة ، فحكم على فاطمة بالخدمة الباطنة ، خدمة البيت ، وحكم على عليٍّ بالخدمة الظاهرة .ثم قال ابن حبيب :والخدمة الباطنة : العجين ، والطبخ ، والفرش ، وكنس البيت ، واستقاء الماء ، وعمل البيت كله .
(زاد المعاد لإبن القيم )
ഇമാം ഇബ്നുൽ ഖയ്യിം ഉദ്ദരിക്കുന്നു.ജോലിയെ പറ്റി തന്നോട് ആവലാതി പറഞ്ഞപ്പോൾ അലീ ( റ ) വിനും ഫത്തിമ (റ ) ക്കും കൂടി ജോലികൾ അല്ലാഹുവിന്റെ റസൂൽ ( സ ) ഭാഗിച്ചു നൽകി അകത്തെ ജോലികൾ ഫാത്തിമക്കും പുറത്തെ ജോലികൾ അലി ( റ ) വിനും. അകത്തെ ജോലികൾ എന്ന് വെച്ചാൽ തുണി അലക്കൽ, ഭക്ഷണം പാകം ചെയ്യൽ, വീട് വൃത്തിയാക്കൽ, വെള്ളം കൊണ്ടു വരൽ തുടങ്ങിയ വീട്ടു ജോലികൾ മുഴുവനും. മാത്രമല്ല വീട്ടു ജോലി ചെയ്ത് കൈ പൊട്ടി റസൂലിന്റെ അടുക്കൽ പരാതിയുമായി വന്ന ഫാത്തിമ ( റ ) നോട് ഇത് നിന്റെ പണിയല്ല നീ ചെയ്യണ്ട എന്നല്ല പ്രവാചകൻ പറഞ്ഞത് മറിച്ചു ചൊല്ലാനുള്ള ദിക്ർ പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.
قال الشيخ ابن عثيمين رحمه الله : " أما خدمتها لزوجها فهذا يرجع إلى العرف ، فما جرى العرف بأنها تخدم زوجها فيه وجب عليها خدمته فيه ، وما لم يجرِ به العرف لم يجب عليها ، ولا يجوز للزوج أن يلزم زوجته بخدمة أمه أو أبيه أو أن يغضب عليها إذا لم تقم بذلك ، وعليه أن يتقي الله ولا يستعمل قوته
ഷൈഖ് സ്വാലിഹുൽ ഉസൈമീൻ ( റ ) പറഞ്ഞു. നാട്ടിൽ നടപ്പുള്ള രീതി അനുസരിച്ച് ഭർത്താവിന് ഖിദ്മത്ത് ചെയ്യൽ ഭാര്യക്ക് നിര്ബന്ധമാണ്, എന്നാൽ നാട്ടിൽ നടപ്പില്ലാത്ത നിലക്കുള്ള സേവനങ്ങൾ ഭർത്താവിന് ചെയ്ത് കൊടുക്കൽ ഭാര്യക്ക് നിർബന്ധമില്ല. ഒരു ഭർത്താവും തന്റെ മാതാപിതാക്കൾക്ക് സേവനം ചെയ്യാൻ തന്റെ ഭാര്യയെ നിർബന്ധിക്കരുത്,അവൾ ചെയ്യാത്തതിന് അവളോട് കോപിക്കാനോ ശക്തി പ്രയോഗിക്കാനോ പാടില്ല അവൻ അല്ലാഹുവിനെ സൂക്ഷിക്കട്ടെ.
അപ്പോൾ ഇത്ര ക്ലിയർ ആയ ഒരു വിഷയത്തിൽ അവൾക്ക് നിർബന്ധമില്ലാത്ത പണികൾ അവൾ ചെയ്യുന്നത് കൊണ്ടു ഭർത്താക്കന്മാർ ശകാരം കേൾക്കാൻ വിധിക്കപ്പെട്ടപവരാണെന്ന രൂപത്തിൽ ഉമർ (റ) പറഞ്ഞു എന്നത് എത്ര ഗൗരവമുള്ള വിഷയമാണ്.
പല പ്രഭാഷകരും നിക്കാഹ് ഖുതുബയിൽ പോലും ഈ കഥ ഉദ്ധരിക്കാറുണ്ട്. എന്ത് സന്ദേശമാണ് ഇതിലൂടെ കല്യാണം കഴിക്കുന്ന ദമ്പതികൾക്ക് നമ്മൾ നൽകുന്നത്?
And Allah Ta’ala Knows best
6 Fatwa links below
https://hadithanswers.com/sayyiduna-umars-wife-raises-her-voice/
https://www.reddit.com/r/TraditionalMuslims/comments/v6y04a/story_of_umar_ra_wife_yelling_at_him_is_a/
https://www.mtws.org/a-false-story-about-the-wife-of-umar-raising-her-voice-at-him/
https://www.icraa.org/authentic-or-otherwise-biting-words-of-umars-wife/
https://ukhtifr.tumblr.com/post/127026703641/fabricated-umar-ibn-al-khattab
https://www.islamweb.net/en/fatwa/168259/an-unauthentic-story-about-umar-may-allaah-be-pleased-with-him