Start writing here...
68.
ബൈത്തുൽ മുഖദ്ദസ് കീഴടക്കിയ സമയത്ത് ഉമർ(റ)വിനെ അവിടുത്തെ പാതിരിമാർ ക്ഷണിക്കുകയും ആ ക്ഷണം സ്വീകരിച്ച് ഉമർ(റ)അവിടെയെത്തി വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തു.ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുപ്രയിൽ വീണ ആഹാരം ഉമർ(റ)എടുത്ത് കഴിച്ചു.വലിയ ആൾക്കാർ അവിടെ ഉണ്ടായിരുന്നതിനാൽ കൂടെ കഴിച്ചു കൊണ്ടിരുന്ന ചില സഹാബാക്കൾ അദ്ദേഹത്തെ ഇതിൽനിന്ന് തടഞ്ഞു. അപ്പോൾ ഉമർ(റ)പറഞ്ഞു "ഈ വിഡ്ഢികളായ ആൾക്കാർക്ക് വേണ്ടി ഞാൻ എന്തിന് എന്റെ ഹബീബായ റസൂലിന്റെ സുന്നത്തിനെ ഒഴിവാക്കണം"?