50. നബി(സ) സഹാബാക്കളും ചേർന്ന്ഈത്തപ്പഴം കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ നബി(സ) അലി(റ) അടുക്കലേക്ക് അതിന്റെ കുരുക്കൾ നീക്കി വച്ച ശേഷം അലി(റ) കൂടുതൽ ഈത്തപ്പഴം തിന്നു എന്നു പറഞ്ഞു എന്നും അപ്പോൾ അലി(റ) നബി(സ) നോക്കി തങ്ങൾ കുരു ഉൾപ്പെടെ കഴിച്ചോ എന്ന് തമാശ ആയി പറഞ്ഞു എന്നും പറയപ്പെടുന്ന സംഭവം?

റസൂൽ (സ) യും അലിയും (റ)ഈത്തപ്പഴക്കുരുവും
ധാരാളമായി പ്രഭാഷകന്മാർ പറയാറുള്ളതും ലേഖനങ്ങളിൽ വരാറുള്ളതുമായ കഥയാണിത്.
റസൂൽ(സ)അത്യാവശ്യം തമാശ ഒക്കെ ആസ്വദിച്ചിരുന്നു എന്നത് വാസ്തവമാണ് അതിനു തെളിവായി പറയുന്ന ഈ കഥക്ക് യാതൊരു അടിസ്ഥാനവുമില്ല. കഥ ഇങ്ങനെയാണ്‌

ഒരിക്കൽ നബി(സ) തന്റെ അനുചരന്മാരോടൊപ്പം ഈത്തപ്പഴം തിന്നുകയായിരുന്നു. തിന്നുകൊണ്ടിരിക്കെ അദ്ദേഹമൊരു കുസൃതിയൊപ്പിച്ചു. കുരു മുഴുവന്‍ അലിയുടെ മുമ്പിലേക്ക് നീക്കിവെച്ചു. എന്നിട്ട് അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘ആഹാ, നിങ്ങള്‍ ഒരുപാട് ഈത്തപ്പഴം തിന്നുവല്ലോ? എത്രമാത്രം കുരുവാണിത്?’ അലിയല്ലേ ആള്‍. വാളുകൊണ്ടല്ല വാക്കുകൊണ്ടും പൊരുതാനറിയാവുന്ന പടയാളി. അലി പറഞ്ഞു: ‘ഞാന്‍ ഈത്തപ്പഴം മാത്രമേ തിന്നുള്ളൂ. നബിയെപ്പോലെ കുരുവും തിന്നില്ല.’ അങ്ങനെ അലി ശരിക്കും നബിയെ തോല്‍പിച്ചു. നബിയാകട്ടെ അതാസ്വദിക്കുകയും ചെയ്തു.

ഈ സംഭവത്തിന്‌ യാതൊരു അടിസ്ഥാനവും ഇല്ല, സ്വഹീഹായോ ദുർബലമായോ, ഒരു ചരിത്ര ഗ്രന്ഥത്തിലോ, ഹദീസ് ഗ്രന്ഥത്തിലോ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഉലമാക്കൾ ഈ വിഷയത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
പലരും ഉറവിടം അറിയാതെ ഈ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു.റസൂൽ( സ ) പറഞ്ഞു,ചെയ്തു എന്നൊക്കെ പറയണമെങ്കിൽ ഉറവിടം നിര്ബന്ധമാണ്.
ഇത് പോലുള്ള കഥകൾ ഉദ്ദരിക്കുന്നവർ ഇതിന്റെ റഫറൻസ് കൂടി കൂടെ നൽകിയാൽ കാര്യങ്ങൾ തീരുമാനമാവും 

https://islamqa.info/ar/answers/144326/%D9%85%D8%A7-%D8%B5%D8%AD%D8%A9-%D8%AD%D8%AF%D9%8A%D8%AB-%D8%A7%D9%84%D8%AA%D9%85%D8%B1-%D9%88%D8%A7%D9%84%D9%86%D9%88%D8%A7%D8%A9-%D9%81%D9%8A-%D8%A8%D8%A7%D8%A8-%D9%85%D8%B2%D8%A7%D8%AD-%D8%A7%D9%84%D9%86%D8%A8%D9%8A-%D8%B5%D9%84%D9%89-%D8%A7%D9%84%D9%84%D9%87-%D8%B9%D9%84%D9%8A%D9%87-%D9%88%D8%B3%D9%84%D9%85


49. അള്ളാഹു തആലാക്ക് തന്റെ അടിമകളോട് ഉമ്മയുടെ 70 ഇരട്ടി സ്നേഹം ഉണ്ടെന്ന് പറയപ്പെടുന്ന ഹദീസ്?