148. Story of the Prophet ﷺ joking with Ali ibn Abi Talib (رضي الله عنه) whilst eating dates is baseless? ഈത്തപ്പഴം കഴിക്കുമ്പോൾ നബി(സ) അലി (رضي الله عنه) നോട്  തമാശ പറഞ്ഞ കഥ?
Q- Ali, may God be pleased with him, and the Messenger, may God bless him and grant him peace, were eating dates, so he made Ali eat dates and throw the kernels in front of the Messenger, may God bless him and grant him peace. Did you eat the whole date? The Prophet said: Have you eaten dates with their core? What is the validity of this hadith, and what is its degree?

This story about the jokes of the Prophet, may God’s prayers and peace be upon him, is not proven.

ധാരാളമായി പ്രഭാഷകന്മാർ പറയാറുള്ളതും ലേഖനങ്ങളിൽ വരാറുള്ളതുമായ കഥയാണിത്.
റസൂൽ(സ)അത്യാവശ്യം തമാശ ഒക്കെ ആസ്വദിച്ചിരുന്നു എന്നത് വാസ്തവമാണ് അതിനു തെളിവായി പറയുന്ന ഈ കഥക്ക് യാതൊരു അടിസ്ഥാനവുമില്ല. കഥ ഇങ്ങനെയാണ്‌

ഒരിക്കൽ നബി(സ) തന്റെ അനുചരന്മാരോടൊപ്പം ഈത്തപ്പഴം തിന്നുകയായിരുന്നു.തിന്നുകൊണ്ടിരിക്കെഅദ്ദേഹമൊരുകുസൃതിയൊപ്പിച്ചു. കുരു മുഴുവന്‍ അലിയുടെ മുമ്പിലേക്ക് നീക്കിവെച്ചു. എന്നിട്ട് അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘ആഹാ, നിങ്ങള്‍ ഒരുപാട് ഈത്തപ്പഴം തിന്നുവല്ലോ? എത്രമാത്രം കുരുവാണിത്?’ അലിയല്ലേ ആള്‍. വാളുകൊണ്ടല്ല വാക്കുകൊണ്ടും പൊരുതാനറിയാവുന്ന പടയാളി. അലി പറഞ്ഞു: ‘ഞാന്‍ ഈത്തപ്പഴം മാത്രമേ തിന്നുള്ളൂ. നബിയെപ്പോലെ കുരുവും തിന്നില്ല.’ അങ്ങനെ അലി ശരിക്കും നബിയെ തോല്‍പിച്ചു. നബിയാകട്ടെ അതാസ്വദിക്കുകയും ചെയ്തു.

ഈ സംഭവത്തിന്‌ യാതൊരു അടിസ്ഥാനവും ഇല്ല, സ്വഹീഹായോ ദുർബലമായോ, ഒരു ചരിത്ര ഗ്രന്ഥത്തിലോ, ഹദീസ് ഗ്രന്ഥത്തിലോ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഉലമാക്കൾ ഈ വിഷയത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.പലരും ഉറവിടം അറിയാതെ ഈ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു.റസൂൽ(സ)പറഞ്ഞു,ചെയ്തു എന്നൊക്കെ പറയണമെങ്കിൽ ഉറവിടം നിര്ബന്ധമാണ്.
ഇത് പോലുള്ള കഥകൾ ഉദ്ദരിക്കുന്നവർ ഇതിന്റെ റഫറൻസ് കൂടി കൂടെ നൽകിയാൽ കാര്യങ്ങൾ തീരുമാനമാവും.

And Allah Ta’ala Knows best,

https://islamqa.info/ar/answers/144326/%D9%85%D8%A7-%D8%B5%D8%AD%D8%A9-%D8%AD%D8%AF%D9%8A%D8%AB-%D8%A7%D9%84%D8%AA%D9%85%D8%B1-%D9%88%D8%A7%D9%84%D9%86%D9%88%D8%A7%D8%A9-%D9%81%D9%8A-%D8%A8%D8%A7%D8%A8-%D9%85%D8%B2%D8%A7%D8%AD-%D8%A7%D9%84%D9%86%D8%A8%D9%8A-%D8%B5%D9%84%D9%89-%D8%A7%D9%84%D9%84%D9%87-%D8%B9%D9%84%D9%8A%D9%87-%D9%88%D8%B3%D9%84%D9%85


147. Jibril(a) travelling at full speed on 4 occasions? ജിബ്രീൽ (അ) 4 തവണ പൂർണ്ണ വേഗതയിൽ സഞ്ചരിക്കുന്നു?