14. Prophet(S) ate all the sour grapes?  നബി(സ) പുളിച്ച മുന്തിരി മുഴുവൻ കഴിച്ചു തീർത്തു?
Q- One day a poor man brought a bunch of grapes to the Holy Prophet Muhammad (S.A.W.) as a gift. The Holy Prophet (S.A.W.) ate one, two, three and then the whole bunch of grapes by himself. He did not offer grapes to anyone present. The poor man who brought those grapes was very pleased anleft. One of the companions asked, “O prophet of Allah! How come you ate all the grapes by yourself and did not offer to any one of us present? The Holy Prophet (S.A.W.) smiled and said, “I ate all the grapes by myself because the grapes were sour. If I would have offered you, you might have made funny faces and that would have hurt the feelings of that poor man. I thought to myself that it is better that I eat all of them cheerfully and please the poor man. I did not want to hurt the feelings of that poor man.

റസൂൽ (സ) യുടെ പേരിൽ പ്രചരിച്ച, എന്നാൽ ഒരു അടിസ്ഥാനവുമില്ലാത്ത വളരെ പ്രസിദ്ധമായൊരു കഥയാണ് താഴെ കൊടുക്കുന്നത്,
പല ആളുകളും പ്രവാചകന്റെ ഉത്തമ സ്വഭാവത്തിന് ഉദാഹരണമായി ഇത് പറയാറും എഴുതാറുമുണ്ട്, ഗോപിനാഥ് മുതുകാട് വളരെ മനോഹരമായ വാക്കുകളിൽ ഈ കഥ അവതരിപ്പിച്ചത് കേട്ടു,കഥ ഇങ്ങനെയാണ് 
ഒരിക്കൽ പ്രവാചകന്റെ സദസ്സിലേക്ക് ഒരു ദരിദ്രനായ ഒരു വ്യക്തി വന്നു, ഒരു കുല നിറയെ മുന്തിരി റസൂലിന്റെ മുന്നിൽ വെച്ചു,.ഒരെണ്ണം രുചിച്ചു നോക്കിയ പ്രവാചകൻ ഒന്ന് പോലും ബാക്കി വെക്കാതെ എല്ലാ മുന്തിരികളും കഴിച്ചു തീർത്തു ആ പാവം മനുഷ്യൻ സന്തോഷത്തോടെ അത് നോക്കി നിന്നു, പ്രവാചകന് തന്റെ സമ്മാനം ഇഷ്ടപ്പെട്ടത്തിലുള്ള ചാരിതാർഥ്യത്തിൽ അയാൾ മടങ്ങി, ഒന്നും കിട്ടാതിരുന്ന അനുയായികൾ ചോദിച്ചു,
"അല്ലയോ പ്രവാചക ശ്രേഷ്ഠാ,അങ്ങെന്താണ് ഇങ്ങനെ ചെയ്‌തത്‌?എല്ലായ്പോഴും കൂടെയുള്ളവരെ പരിഗണിക്കാറുള്ള അങ്ങേക്ക് ഇന്നെന്തു പറ്റി ?"
പ്രവാചകന്റെ മറുപടി ഏവരെയും ചിന്തിപ്പിക്കുന്നതായിരുന്നു. "അതിൽ ഒരു മുന്തിരി എടുത്തു കഴിച്ചപ്പോൾ, അത് വല്ലാതെ പുളിയുള്ളതായിരുന്നു, ഒരെണ്ണം ഞാൻ കഴിച്ച്, ബാക്കി നിങ്ങൾക്ക് തന്നിരുന്നെങ്കിൽ,
മുന്തിരി മോശമായതിന്റെ പേരിൽ നിങ്ങളെങ്ങാനും അത് മുഖത്തോ വാക്കുകളിലൂടെയോ പ്രകടിപ്പിച്ചു പോയാൽ, അതാ പാവത്തിനു എത്ര വിഷമമുണ്ടാക്കിയേനെ എന്ന് ഞാൻ ഭയപ്പെട്ടു.
അത് കാരണം എല്ലാ മുന്തിരികളും ഞാൻ തന്നെ തിന്നു തീർത്തു.ക്ഷമിക്കണം, പ്രവാചകന്റെ മറുപടി കേട്ട് സ്വാഹാബികളുടെ കണ്ണ് നിറഞ്ഞു.
……………………………….
വളരെ മനോഹരമായ ഒരു കഥയാണെങ്കിലും ഈ സംഭവത്തിന്‌ യാതൊരു അടിസ്ഥാനവുമില്ല, സ്വഹീഹായതൊ,ദുർബലമായതൊ ആയ ഒരു ഹദീസിന്റെയോ, ചരിത്ര രേഖകളുടെയോ പിൻബലമില്ലാത്ത ഒരു കെട്ടു കഥ, ബാത്തിലായ മൗദൂആയ കഥ എന്നാണ് പണ്ഡിതന്മാർ ഇതിനെ വിശേഷിപ്പിച്ചത്.നന്മയല്ലെ ഇത് കൊണ്ടു ഉദ്ദേശിക്കുന്നത്?
അത് കൊണ്ടു തന്നെ ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്!. നന്മ ഉദ്ദേശിച്ചാണെങ്കിൽ പോലും അടിസ്ഥാനമില്ലാത്ത കളവുകൾ പ്രചരിപ്പിക്കാൻ പാടില്ല പ്രത്യേകിച്ച് റസൂലിന്റെ പേരിൽ,റസൂൽ തന്നെ അത് പ്രത്യേകം വിലക്കിയതാണ്!
റസൂൽ (സ) ഏറ്റവും നല്ല സ്വഭാവത്തിന് ഉടമയാണ്,ലോകർക്കെല്ലാം മാതൃകയുമാണ് ഒരു തർക്കവുമില്ല, പ്രവാചകന്റെ ജീവിതത്തിൽ നമുക്ക് സൽസ്വഭാവത്തിനു മാതൃകയായി ധാരാളം സ്വഹീഹായ സംഭവങ്ങൾ ഉണ്ടായിരിക്കെ ഇത് പോലുള്ള കള്ള കഥകൾ പ്രചരിപ്പിക്കേണ്ട ആവശ്യമില്ല

No doubt the story is beautiful. May Allah ( سبحانه و تعالى )  give all of us such character. Here are the Arabic words of this narration.حُكي أنه جاء رجل فقير من أهل الصفة بقدحٍ مملوءةً عنباً إلى رسول الله صلى الله عليه وسلم يُهديه له، فأخذ رسول الله صلى الله عليه وسلم القدح وبدأ يأكل العنب، فأكل الأولى وتبسم، ثم الثانية وتبسم، والرجل الفقير يكادُ يطير فرحاً بذلك، والصحابة ينظرون قد اعتادوا أن يشركهم رسول الله صلى الله عليه وسلم في كل شيء يهدى له، ورسول الله صلى الله عليه وسلم يأكل عنبة عنبة ويتبسم، حتى أنهى بأبي هو وأمي القدح والصحابة متعجبون !!! ففرح الفقير فرحاً شديداً وذهب، فسأله أحد الصحابة يا رسول الله لم لم تُشركنا معك؟! فتبسم رسول الله صلى الله عليه وسلم وقال: قد رأيتم فرحته بهذا القدح وإني عندما تذوقته وجدته مُراً فخشيتُ إن أشركتكم معي أن يُظهر أحدكم شيئا يفسد على ذاك الرجل فرحتهُ

However, this narration is not authentic. The scholars have classified it as a fabrication.

And Allah Ta’ala Knows best. 

Fatwa Links below

https://islamqa.org/hanafi/daruliftaa-birmingham/135825/is-the-story-of-the-prophet-saw-eating-all-the-sour-grapes-authentic/
https://www.islamweb.net/en/fatwa/298219/a-baseless-hadeeth-about-the-prophet-sallallaahu-alayhi-wa-sallam-receiving-a-gift-of-grapes
http://daruliftabirmingham.co.uk/is-the-story-of-the-prophet-saw-eating-all-the-sour-grapes-authentic/



13. Looks at their parents lovingly, Allah will reward him with the reward of performing an accepted Hajj? ആരെങ്കിലും തങ്ങളുടെ മാതാപിതാക്കളെ സ്‌നേഹപൂർവ്വം നോക്കുന്ന പക്ഷം അല്ലാഹു അവന് സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം നൽകുന്നു,ഹദീസ്?