58. എന്റെ മദീന നിങ്ങളെ ആക്രമിക്കാൻ വന്നാലും നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കുക, ഹദീസ്?

മേൽ വചനം എഴുതിയിട്ട് കൂടെ 'നബി വചനം' എന്ന് കൊടുത്തിരിക്കുന്നത് കാണാം. സ്വഹീഹായ ഹദീസിലോ ദുർബലമായ ഹദീസിലോ സനദോടുകൂടി ഈയൊരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത എന്നാൽ പ്രസിദ്ധിയാർജിച്ച ഈ കള്ളം നാം പ്രചരിപ്പിക്കരുത്.
ഇനി നമ്മൾ ആളുകൾക്ക് ഇത് തെറ്റാണെന്ന് പഠിപ്പിക്കാൻ വേണ്ടിയാണെങ്കിൽപോലും ഈ വാചകത്തെ പറ്റി പറയുമ്പോ ഹദീസ് എന്നുപോലും പറയാൻ പാടില്ലാത്തതാണ്, റസൂലിന്റെ പേരിലുള്ള കള്ള കഥ, വ്യാജ ഹദീസ്, എന്നൊക്കെയാണ്‌ പറയേണ്ടത്


57. അൻസ്വാരികൾ തങ്ങളുടെ ഭാര്യമാരെ ത്വലാഖ് ചൊല്ലി മുഹാജിറുകൾക്ക് വിവാഹം ചെയ്ത് കൊടുത്തു!?