2. Jewish woman who threw garbage at the Prophet(S) and later accepted Islam? നബി(സ)ന്റെ നേരെ മാലിന്യം വലിച്ചെറിഞ്ഞ്, പിന്നീട് ഇസ്ലാം സ്വീകരിച്ച ജൂത സ്ത്രീ?
Q-Is the following authentic? A Jewish woman in Mecca would throw garbage on the doorstep of the Prophet  in defiance of his message. One day, she fell sick and could not throw the garbage, so the Prophet  visited her. Then it is said that she was so amazed at his character that she realised his prophethood and accepted Islam.

Have not come across this in the ḥadīth and sīrah books. One should avoid circulating such narrations until they are verified via primary sources.There is an authentic ḥadīth of the Medinan era wherein the Prophet  visited a Jewish boy who was ill and he accepted Islam. The ḥadīth, however, makes no reference to the boy throwing garbage.Likewise, there are several reports which mention that some polytheists would throw garbage at the Prophet  during the Meccan era in various forms. However, these reports make no mention of a Jewish lady. This story however has no basis. How could it be that the Sahabah would tolerate such a daily disrespect when they loved Him the most ?!

ഈ കഥ നാം ചെറുപ്പം മുതൽക്കേ കേട്ടുവന്നിട്ടുള്ളതാണ്, പല പ്രഭാഷകരും അവരുടെ വയളിൽ ഇത് പറയാറുണ്ട്,.അതായത്  റസൂൽ(സ) യുടെ അയൽവാസി ആയിട്ടുള്ള ഒരു യഹൂദി മുള്ളുകളും അവശിഷ്ഠങ്ങളും ദിവസവും റസൂൽ(സ)യുടെ വീടിന്റെ വാതിലിന് മുന്നിൽ കൊണ്ടിടും. അപ്പോഴൊക്കെ റസൂൽ(സ) അവ സ്വന്തം കൈകൾ കൊണ്ട് എടുത്ത് മാറ്റിയിട്ടാണ് പുറത്ത് പോകാറുള്ളത്. ഒരിക്കലും റസൂൽ(സ) അദ്ദേഹത്തെ ശകാരിച്ചിട്ടില്ല എന്നും അദ്ദേഹത്തോട് എതിർത്ത് സംസാരിച്ചിട്ടില്ല എന്നു ഒരു ദിവസം നബി(സ) പുറത്തേക്കിറങ്ങിയപ്പോൾ വാതിലിനു മുന്നിൽ മുള്ളുകെട്ടുകളോ മറ്റു അവശിഷ്ഠങ്ങളോ കണ്ടില്ല എന്നും അപ്പോൾ ആ യഹൂദിയെ കുറിച്ച് ജനങ്ങളോട് അന്വേഷിച്ചപ്പോൾ അയാൾ രോഗബാധിതനായി കിടപ്പിലാണ് എന്നുമുള്ള വിവരം ലഭിക്കുകയും ചെയ്തു. അപ്പോൾ റസൂൽ(സ) അദ്ദേഹത്തെ വീട്ടിൽ പോയി സന്ദർശിച്ചു എന്നും നല്ല രൂപത്തിൽ അയാളോട് പെരുമാറി എന്നും അതുകാരണം ആ യഹൂദി ഇസ്ലാം സ്വീകരിച്ചു എന്നുമൊക്കെയാണ് കഥയിലുള്ളത്.

ഉലമാക്കൾ പറഞ്ഞത് ഇത് ളഹീഫായ ഹദീസ് പോലുമല്ല എന്നാണ്. ഒരു അസ്ൽ പോലുമില്ലാത്ത ഈ കഥ റസൂലിന്റെ പേരിൽ കെട്ടിച്ചമച്ചതാണ്. എന്ന് മാത്രമല്ല നബി(സ) മക്കത്തുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത് എന്നാണല്ലോ കഥയിലുള്ളത്. 
റസൂൽ(സ)ക്ക് മക്കയിൽ ഒരിക്കലും യഹൂദിയായ അയൽക്കാരൻ ഉണ്ടായിരുന്നില്ല, അന്നത്തെ കാലത്ത് യഹൂദികൾ ഉണ്ടായിരുന്നത് മദീനയിൽ മാത്രമാണ്. മക്കത്ത്‌ യഹൂദികൾ ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ ഈ കഥ തെറ്റാണ് എന്ന് മനസിലാക്കാം. ഈ കഥയെ കുറിച്ച് പണ്ഡിതൻമാർ പറഞ്ഞത് ഇത് ദഈഫ് എന്ന് പറയാൻ പറ്റില്ല കാരണം ദഈഫ് എന്നാൽ എവിടെയെങ്കിലുമൊക്ക റിപ്പോർട്ട്‌ ചെയ്തിരിക്കണമല്ലോ!!! പക്ഷെ ഇത് ലാ അസ്‌ല ലഹാ, ഒരു അടിസ്ഥാനവുമില്ലാത്തതാണ്.
നല്ലതാണെന്നു കരുതി പ്രവാചകന്റെ പേരിൽ കളവ് പ്രചരിപ്പിക്കാൻ നമ്മൾ കാരണക്കാർ ആവരുത്,
ഇനി ഇത് ശെരിയാണെന്ന് വാദമുള്ളവർ /പോസ്റ്റ്‌ ഉണ്ടാക്കുന്നവർ,.ഈ കഥ ഏത് കിത്താബിൽ ആര് ഉദ്ധരിച്ചു എന്ന് കൂടി എഴുതണം എന്ന് അപേക്ഷിക്കുന്നു.


1. Alqama(R) who was unable to recite the shahada before death-മരണത്തിന് മുമ്പ് ശഹാദത്ത് ചൊല്ലാൻ കഴിയാതിരുന്ന അൽഖമ(റ)?