27. The pious meeting shaytan on his way to the mosque?പള്ളിയിലേക്കുള്ള വഴിയിൽ ചളിയിൽ വീണ, ശൈത്താനെ കണ്ടുമുട്ടിയ ഒരു നല്ല മനുഷ്യന്റെ കഥ?
Q- വൃത്തിയുള്ള വസ്ത്രം ധരിച്ചു പ്രഭാത നമസ്ക്കാരത്തിനായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള്‍ വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും ചളിയില്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ പോയി ഒരിക്കല്‍ കൂടി വസ്ത്രം മാറ്റി ശരീരം വൃത്തിയാക്കി പിന്നെയും പള്ളിയിലേക്ക് നടന്നു. മൂന്നാം തവണ പള്ളിയിലേക്കുള്ള യാത്രയില്‍ അയാള്‍ തെന്നി വീ​ണ സ്ഥലത്ത് ഒരാള്‍ ഒരു വിളക്കുമായി നില്‍പ്പുണ്ടായിരുന്നു. അതിനെ കുറിച്ച് തിരക്കിയപ്പോള്‍ അപരിചിതന്‍ പറഞ്ഞു താങ്കള്‍ രണ്ടു തവണ ഇവിടെ വീഴുന്നത് ഞാന്‍ കണ്ടിരുന്നു. മൂന്നാമതും വീഴാതിരിക്കാന്‍ ഒരു വിളക്ക് കൊണ്ട് വന്നതാണ്‌. അപരിചിതനോട് നന്ദി പറഞ്ഞു രണ്ടുപേരും പള്ളിയിലേക്ക് പോയി. പള്ളിയില്‍ പ്രവേശിക്കാതെ പുറത്തു നിന്ന അപരിചിതനോട് പലവട്ടം നമസ്ക്കരിക്കാന്‍ അകത്തേക്ക് ക്ഷണിച്ചെങ്കിലും അയാള്‍ വിസമ്മതിച്ചു പുറത്തു തന്നെ നിന്നു. ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. എനിക്ക് അകത്തു പ്രവേശിക്കാന്‍ കഴിയില്ല . ഞാന്‍ പിശാചാണ്. ഇത് കേട്ട് വിശ്വാസി അമ്പരന്നു പോയി. ശൈത്താന്‍ കഥ വിവരിച്ചു. താങ്കള്‍ ആദ്യ തവണ വീഴുകയും വീട്ടിലേക്കു മടങ്ങി പോയി വസ്ത്രം മാറി തിരിച്ചു വരികയും ചെയ്തപ്പോള്‍ താങ്കളുടെ സകല പാപങ്ങളും അല്ലാഹു പൊറുത്തു തന്നു. താങ്കള്‍ രണ്ടാമത് വീഴുകയും അത് താങ്കളെ വീട്ടില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കാതിരിക്കയും വീണ്ടും വസ്ത്രം മാറി ശരീരം വൃത്തിയാക്കി പള്ളിയിലേക്ക് തപ്പി തടഞ്ഞു വരികയും ചെയ്തപ്പോള്‍ താങ്കളുടെ ഉറ്റവരുടെ പാപങ്ങളും അല്ലാഹു പൊറുത്തു തന്നു. മൂന്നാമത്തെ തവണയും താങ്കള്‍ വെളിച്ചം ഇല്ലാത്തതിനാല്‍ വീഴുകയും അങ്ങിനെ തിരികെ പോയി വീണ്ടും പള്ളിയില്‍ വരികയും ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ സകല മനുഷ്യരുടെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അത് ഒഴിവാക്കാനാണ് ഞാന്‍ താങ്കള്‍ക്ക് വെളിച്ചം കാണിച്ചു തന്നത്. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തിയില്‍ അല്ലാഹു എത്ര മാത്രം അനുഗ്രഹം ചൊരിയുന്നുണ്ട് എന്ന് നാം അറിയാതെ പോകുന്നു. നാം ഖുര്‍ആന്‍ എടുക്കുമ്പോള്‍ പിശാച് വിറക്കുന്നു.ഖുര്‍ആന്‍ തുറക്കുമ്പോള്‍ പിശാച് നിരാശയോടെ അകലുന്നു. ഖുര്‍ആന്‍ഓതുമ്പോള്‍ പിശാച് കോപിതനായി ഓടിമറയുന്നു.? 

ഈ കഥ ആര് പറഞ്ഞെന്നോ എവിടുന്ന് വന്നെന്നോ ഇല്ല, എഴുതിയ ആളുടെ പേരുമില്ല. എന്നിട്ടും ആളുകൾ ഷെയർ ചെയ്യുന്നു, എന്ത് കിട്ടിയാലും അപ്പാടെ ഷെയർ ചെയ്യുന്ന സ്വഭാവം വിശ്വാസികൾ ഒഴിവാക്കണം അറ്റ്ലീസ്റ്റ് ഇങ്ങനെ ഒക്കെ സംഭവിക്കുമൊ?? എന്ന് സ്വയം ചോദിക്കുകയും കൂടുതൽ അറിവുള്ളവരോട് അന്വേഷിക്കുകയും ചെയ്യുക.
1.ഈ കഥയുടെ യാതൊരു സോഴ്സും എവിടെയും പറയുന്നില്ല ഏതോ വിരുതൻ എഴുതി വിട്ടതാവാം.
2. ഈ കാര്യങ്ങളൊക്കെ പറയാൻ പിശാചിനു എവിടെ നിന്നാണ് വിവരം കിട്ടിയത്?? ഇതെല്ലാം അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇൽമ് അൽ ഗൈബിൽ പെട്ടതാണ്.
3. ഈ കഥയിലെ ഏറ്റവും ഗൌരവമായ കാര്യം,ആദ്യ വട്ടം അയാൾ വീണപ്പോൾ അള്ളാഹു ആ മനുഷ്യന്റെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്തു എന്നും,രണ്ടാമത് വീണപ്പോൾ അള്ളാഹു അവന്റെ കുടുംബത്തിന്റെ മൊത്തം പാപം പൊറുത്തു കൊടുത്തു എന്നും, മൂന്നാമതും വീണാൽ അള്ളാഹു ലോകത്തുള്ള മുഴുവൻ ആളുകൾക്കും പൊറുത്തു കൊടുക്കാമായിരുന്നു, എന്നും ശൈത്താൻ പറയുന്നിടത്താണ്. ഇതെല്ലാം അല്ലാഹുവിന് എതിരെയുള്ള നുണകളും, അദൃശ്യജ്ഞാനം ഉണ്ടെന്ന് അവകാശപ്പെടുന്നതുമാണ്. ഒരു മുജാഹിദിന് യുദ്ധത്തിൽ മുറിവേറ്റാൽ പോലും ഇത്തരം പുണ്യങ്ങൾ ലഭിക്കുമെന്ന് പറയുന്നില്ല , അപ്പോൾ അത് പള്ളിയിൽ പോകുമ്പോൾ വീഴുന്നവന് എങ്ങിനെ ലഭിക്കും ? 
മറ്റൊരാളുടെ പ്രവൃത്തിയിൽ നിന്ന് ആർക്കെങ്കിലും നേട്ടമുണ്ടാവുമായിരുന്നെങ്കിൽ , ഇബ്രാഹിം(അ) ന്റെ പിതാവിന് തന്റെ മകന്റെ പ്രവാചകത്വവും നൂഹിന്റെ(അ) മകനു തന്റെ പിതാവിന്റെ പ്രവാചകത്വവും അബൂത്വാലിബിനു തന്റെ അനിയന്റെ മകന്റെ പ്രവാചകത്വവും പ്രയോജനപ്പെടുമായിരുന്നു.
4. ഈ കഥയിലുള്ള കാര്യങ്ങൾ (പുണ്യങ്ങൾ) ശെരിയാണെന്ന് വെച്ചാൽ തന്നെ ഒരു മനുഷ്യന് ലഭിക്കുന്ന നന്മ തടഞ്ഞു വെക്കാൻ പിശാചിന് ആരാണ് അധികാരം നൽകിയത്.
അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ചു വെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.
അറിയാതെ പോലും കുഫ്രിലേക്ക് എത്തിക്കുന്ന ഇത് പോലെയുള്ള എഴുത്തുകളും മെസ്സേജുകളും കഥകളും കരുതിയിരിക്കുക.​

1. First of all there is no SOURCE ever given that attests that it REALLY happened.

2. The shaytan says that he supported the man when he stumbled. This is something that is unbelievable, and the shaytaan is unable to do such a thing. Allah has made the angels protectors and guardians of man, to protect them from the harm of the jinn, because they can see us but we cannot see them. In this made-up story it clearly states that the shaytan is able to protect a person against that which may harm him, or that the shaytan is able to prevent something that has been decreed by Allah.

3. The most serious thing in this story is where the shaytaan says that the first time Allah forgave the man all his sins, then the second time he says that Allah has forgiven his family, and he says that if he had fallen a third time, Allah would have forgiven the people of his neighbourhood! All of this is lies against Allah and claiming to have knowledge of the unseen. Even if a mujahid is wounded in battle against the kuffar it does not bring such virtues, so how can it be ascribed to the one who is going to the mosque? It is not ascribed to one who stumbled when calling people to Allah or going to uphold ties of kinship or other acts of worship, so how can these virtues be ascribed to one who falls when he is going to the mosque?

There is nothing about falling or stumbling that brings such virtues. Many of the Sahabah fell, stumbled or were injured at the time of the Prophet (peace and blessings of Allah be upon him), but there is nothing in the Sunnah which ascribes such virtues to them or even some of those virtues. Allaah does not forgive a family or the people of a neighbourhood or city because of the deeds or acts of worship of one of the righteous, let alone the fact that stumbling does not bring a person closer to Allah and it is not an act of worship in itself. If anyone were to benefit from the actions of another, then the father of Ibrahim (peace be upon him) would have benefited from the prophethood of his son, and the son of Nooh would have benefited from the prophethood of his father, and Abu Talib would have benefited from the Prophethood of his nephew Muhammad (peace and blessings of Allaah be upon him).

4- Moreover, how did the shaytan know of all that so that he could tell this man about it? Does the shaytan have the power to prevent mercy reaching one of the slaves of Allah upon whom He wishes to bestow it?No. Allah says:
“Whatever of mercy (i.e. of good), Allah may grant to mankind, none can withhold it; and whatever He may withhold, none can grant it thereafter. And He is the All‑Mighty, the All‑Wise” [Faatir 35:2]

And Allah Ta’ala Knows best

https://mawdu.wordpress.com/2009/08/11/man-pious-woke-early-fajr-shaytan-way-mosque-reference/


26. LOVING ONE’S HOMELAND IS PART OF IMAN? മാതൃരാജ്യത്തെ സ്നേഹിക്കുക എന്നത് ഇമാന്റെ ഭാഗമാണ്,ഹദിസ്?