Q- Is the famous incident about Sayyiduna Tha’labah ibn Hatib (radiyallahu ‘anhu) asking Nabi (sallallahu ‘alayhi wa sallam) to make du’a that Allah Ta’ala increase his wealth and him not paying zakah after becoming wealthy authentic?തഅലബ ഇബ്‌നു ഹാത്തിബ് (റളിയല്ലാഹു അൻഹു) നബി (സ)യോട് അല്ലാഹു തഅല തന്റെ സമ്പത്ത് വർദ്ധിപ്പിക്കണമെന്ന് ദുആ ചെയ്യാൻ ആവശ്യപ്പെടുന്നു. സമ്പന്നനായ ശേഷം സകാത്ത് നൽകാതിരിക്കുക?
സാധാരണയായി ഖുത്ബകളിലും, ക്ലാസ്സുകളിലും നമ്മൾ കേൾക്കാറുള്ള ഒരു കഥയാണ്. ഹമാമത്തുൽ മസ്ജിദ് (പള്ളിയിലെ പ്രാവ്) എന്നറിയപ്പെടുന്ന ഒരു സ്വാഹാബിയുടെ കഥ. ദാന ധർമ്മങ്ങൾ നൽകാത്ത ആളുകൾക്കുള്ള താക്കീതായി പ്രഭാഷകർ ഈ സംഭവം ഉദ്ദരിക്കാറുണ്ട്.
സൂറത്ത് തൗബയിലെ 75 ആം ആയത്തിന്റെ തഫ്സീറിൽ ആ ആയത്ത് അവതരിക്കാനുള്ള കാരണമായി ഈ കഥ ചില തഫ്സീറുകളിലും കൊടുത്തിട്ടുണ്ട്.അതിങ്ങനെ വായിക്കാം.
സഅ്‌ലബത്തുബ്‌നു ഹാത്വിബ് (ثَعْلَبة بن حَاطِب) എന്നു പേരായ ഒരു അന്‍സ്വാരിയായ സ്വഹാബി പള്ളിയിൽ തന്നെ ഇബാദത്ത് ചെയ്ത് കഴിച്ചു കൂട്ടിയിരുന്ന ആളായത് കൊണ്ട് പള്ളിയിലെ പ്രാവ് എന്നാണ് അറിയപ്പെട്ടിരുന്നത്,
പരമ ദാരിദ്രനായിരുന്ന അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്ന് തനിക്ക് കുറേ ധനം നല്‍കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നപേക്ഷിച്ചു. ധനം കിട്ടിയാല്‍ വേണ്ടുന്ന വിഷയങ്ങളിലെല്ലാം താന്‍ അത് ചെലവഴിച്ചുകൊള്ളാമെന്ന് അറിയിക്കുകയും ചെയ്‌തു. അല്‍പമായി, കിട്ടിയതിന്‍റെ നന്ദി കാണിക്കുന്നതാണ് ഉത്തമമെന്നും, അധികമായി കിട്ടിയാല്‍ നന്ദികേടുണ്ടായിത്തീരുമെന്നും മറ്റും പറഞ്ഞു അയാളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പലവട്ടം മടക്കി അയക്കുവാന്‍ ശ്രമിച്ചു. അയാള്‍ വീണ്ടും വീണ്ടും അപേക്ഷിക്കുകയായി. ഒടുക്കം അദ്ദേഹത്തിന് ധനം നല്‍കണേ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിച്ചു. അങ്ങനെ, അയാള്‍ കുറച്ച് ആടുകളെ വാങ്ങി, അത് വേഗം വേഗം പെരുകിക്കൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോഴേക്കും ഥഅ്‌ലബത്ത് കണക്കറ്റ ധനത്തിന്‍റെ ഉടമയായിത്തീര്‍ന്നു. ക്രമേണ, ജമാഅത്ത് നമസ്‌കാരത്തിനും, ജുമുഅഃ മുതലായതിനും സംബന്ധിക്കാതായി.
ജനങ്ങളില്‍നിന്ന് സകാത്ത് പിരിച്ചെടുക്കുവാനുള്ള കല്‍പന കിട്ടിയപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയാളുടെ അടുക്കലേക്ക് സകാത്തിന്‍റെ ഓഹരിക്കുവേണ്ടി ആളുകളെ അയച്ചു. അയാള്‍, നന്ദികെട്ട ചില വാക്കുകള്‍ പറയുകയും, ഇത് ഒരുതരം കപ്പം-നികുതി-വസൂലാക്കലാണ് എന്നും മറ്റും ആക്ഷേപിക്കുകയും ചെയ്‌തു. സകാത്ത് നല്‍കാതെ അവരെ മടക്കി അയച്ചു.
അയാളുടെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ അയാളെ നിങ്ങൾക്കെതിരിൽ ആയത്ത് ഇറങ്ങിയ വിവരമറിയിച്ചു. താൻ ഒറ്റപ്പെട്ടുപോയെന്ന് കണ്ടപ്പോള്‍, സകാത്ത് കൊടുക്കുവാന്‍ അയാള്‍ തയ്യാറായെങ്കിലും, അത് സ്വീകരിക്കുന്നതില്‍ നിന്ന് അല്ലാഹു എന്നെ തടഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് സ്വീകരിച്ചില്ല. പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലശേഷം അബൂബക്‌ര്‍, ഉമര്‍, ഉഥ്‌മാന്‍ (റ) എന്നിവരുടെ കാലങ്ങളിലും അയാള്‍ സകാത്ത് നല്‍കുവാന്‍ തയ്യാറായപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിക്കാത്തത് തങ്ങളും സ്വീകരിക്കുകയില്ലെന്ന് പറഞ്ഞു ഒഴിവാകുകയാണ് ചെയ്‌തത്. ഉഥ്‌മാന്‍ (رضي الله عنه)ന്റെ കാലത്ത് സഅ്‌ലബത്തു മരണമടയുകയും ചെയ്‌തു.
ഈ കഥ കൊടുത്ത തഫ്സീറുകളിൽ തന്നെ അത് വിശ്വാസ യോഗ്യമല്ല എന്നെഴുതിയിട്ടുണ്ട്, ഉദാഹരണത്തിന് അമാനി മൗലവി( റ) ഈ കഥ കൊടുത്തതിനു താഴെ ഇങ്ങനെ എഴുതിയതായി കാണാം, "പല കാരണങ്ങൾ കൊണ്ട് ഈ കഥ വിശ്വാസ യോഗ്യമാണെന്ന് ഉറപ്പിച്ചു കൂടാത്തതാകുന്നു"
ഈ കഥ വിശ്വാസ യോഗ്യമല്ല എന്നതിന് പല കാരണങ്ങൾ ഉണ്ട്.
1,ഈ സംഭവം സ്വഹീഹല്ല എന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു.
2.സഅലബ ( റ )ബദറിലും ഉഹ്ദിലും പങ്കെടുത്ത സ്വാഹാബിയാണ്, നമുക്കറിയാം ബദറിൽ പങ്കെടുത്തവരുടെ പാപങ്ങൾ അള്ളാഹു പൊറുത്ത് കൊടുത്തു എന്ന് റസൂൽ തന്നെ വഹ്യ് മുഖേന നമുക്ക് അറിയിച്ചു തന്നതാണ്.
3. ഒരാൾ അല്ലാഹുവിനോട് പൊറുക്കലിനെ തേടിയാൽ തൗബ ചെയ്‌താൽ അള്ളാഹു അയാൾക്ക് പൊറുത്തു കൊടുക്കുമെന്ന് ഇസ്ലാം പഠിപ്പിക്കുമ്പോൾ തെറ്റ് മനസ്സിലാക്കി തിരുത്താൻ തയ്യാറായ ആളെ പരിഗണിച്ചില്ല എന്നത് റസൂലിനോ ഖുലഫാഉ രാഷിദുകൾക്കോ ഒരിക്കലും യോജിക്കില്ല.
ശൈഖ് സ്വാലിഹുൽ ഉസൈമീൻ (റ) പറഞ്ഞു. സൂറത്ത് തൗബയിലെ 75ആമത്തെ ഈ ആയത്ത് ചില മുനാഫിഖുകളുടെ അവസ്ഥ വിവരിച്ചു കൊണ്ട് ഇറങ്ങിയതാണ്, എന്നാൽ സഅലബ (റ) പേരിൽ ഇറങ്ങിയതാണെന്ന് പറഞ്ഞു കൊണ്ടു താഫ്സീറുകളിൽ ഇടം പിടിച്ച, വയള് പറയുന്നവർ ഉദ്ദരിക്കാറുള്ള ദീർഘമായ കഥ ദുർബ്ബലമാണ് അത് സ്വഹീഹല്ല,
എന്ന് മാത്രമല്ല ഏത് തെറ്റ് ചെയ്തവനും തൗബ ചെയ്‌താൽ അള്ളാഹു സ്വീകരിക്കും എന്ന ദീനിൽ അറിയപ്പെട്ട കാര്യത്തിന് എതിരുമാണ് ഈ കഥ.
ശൈഖ് സ്വാലിഹുൽ ഫൗസാൻ പറഞ്ഞു. ഈ കഥ സ്വഹീഹല്ല ഇനി സ്വഹീഹാണെങ്കിൽ തന്നെ ഇത് മുനാഫിഖുകളെ കുറിച്ചാണ് ബദറിൽ പങ്കെടുത്ത അൻസാരിയായ സ്വാഹാബിയെ കുറിച്ച് ഇങ്ങനെ പറയാൻ പാടുള്ളതല്ല.
Despite this narration being widely quoted, it is unauthentic and not suitable to quote. Hafiz ibn Hajar and Hafiz Haythami (rahimahumallah) have classified the chain of narrators as very weak.(See: Al Kafish Shaf of Hafiz ibn Hajar (rahimahullah), pg. 132 and Majma’uz Zawaid, vol. 7 pg. 32. Also see Al Isabah, vol. 1 pg. 516)
One should bear in mind that Sayyiduna Tha’labah ibn Hatib (radiyallahu ‘anhu) is a veteran of Badr. Those Sahabah (radiyallahu’anhum) that participated in the battle of Badr hold a lofty status. This sort of narration is in total contrast to his status.
‘Allamah Qurtubi (rahimahullah) and Hafiz ibn ‘Abdil Barr (rahimahullah) have echoed similar sentiments. (See: Tafsir Al Qurtubi, Surah: 9, verses: 75-78. Also see the footnotes of Shaykh ‘Abdul Fattah Abu Ghuddah (rahimahullah) on Al Ajwibatul Fadilah, pgs. 107-108 and 137-138)
5 fatwa links below
And Allah Ta’ala Knows best
https://hadithanswers.com/an-unauthentic-incident-regarding-sayyiduna-thalabah-ibn-hatib-radiyallahu-anhu/
https://seekersguidance.org/answers/general-counsel/is-it-true-that-the-companion-thalaba-ibn-hatib-died-without-iman/
https://islamqa.org/hanafi/hadithanswers/119087/an-unauthentic-incident-regarding-sayyiduna-thalabah-ibn-hatib-radiyallahu-anhu/
https://www.askimam.org/public/question_detail/31389
https://mawdu.wordpress.com/2012/04/08/hadith-sahabi-sahaba-thalaba-pigeon-mosque/